ദൈവവചനത്തിലെ നിധികൾ | യശയ്യ 11–16
ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ട് പൂർണ്ണമായിരിക്കും
ഇസ്രായേല്യരുടെ ഇടയിൽ ഈ പ്രവചനം നിറവേറിയത് എങ്ങനെ?
ബാബിലോണ്യപ്രവാസത്തിൽനിന്ന് മടങ്ങുമ്പോഴോ യെരുശലേമിൽ എത്തിച്ചേർന്നതിനു ശേഷമോ ഇസ്രായേല്യർക്കു വന്യജീവികളെയോ അത്തരം സ്വഭാവമുള്ള ആളുകളെയോ ഭയപ്പെടേണ്ടതില്ലായിരുന്നു.—എസ്ര 8:21, 22
ഈ പ്രവചനം നമ്മുടെ നാളിൽ എങ്ങനെയാണ് നിറവേറുന്നത്?
യഹോവയുടെ ജ്ഞാനം അനേകം വ്യക്തിത്വങ്ങൾക്കു മാറ്റം വരുത്തിയിട്ടുണ്ട്. അക്രമാസക്തരായിരുന്ന ആളുകൾ സമാധാനപ്രിയരായി മാറിയിരിക്കുന്നു. ദൈവികപരിജ്ഞാനം ആഗോളതലത്തിൽ ഒരു ആത്മീയപറുദീസ സൃഷ്ടിച്ചിരിക്കുന്നു
ഈ പ്രവചനം ഭാവിയിൽ എങ്ങനെ നിറവേറും?
ദൈവത്തിന്റെ ആദിമ ഉദ്ദേശ്യപ്രകാരം മുഴുഭൂമിയും സമാധാനവും സുരക്ഷിതത്വവും ഉള്ള ഒരു പറുദീസയായി മാറും. ദൈവത്തിന്റെ ഒരു സൃഷ്ടിയും, അതു മനുഷ്യനോ മൃഗമോ ആകട്ടെ, യാതൊരു ഭീഷണിയും ഉയർത്തുകയില്ല
ദൈവികപരിജ്ഞാനം പൗലോസിന്റെ വ്യക്തിത്വത്തിനു മാറ്റം വരുത്തി
പരീശനായിരുന്ന ശൗൽ മൃഗതുല്യമായ സ്വഭാവങ്ങൾ പ്രകടിപ്പിച്ചിരുന്നു.—1 തിമൊ. 1:13
സൂക്ഷ്മപരിജ്ഞാനം അവന്റെ വ്യക്തിത്വത്തിന് മാറ്റംവരുത്തി.—കൊലോ. 3:8-10