ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവികവിദ്യാഭ്യാസം മുൻവിധിയെ കീഴടക്കുന്നു
യഹോവ പക്ഷപാതമുള്ള ദൈവമല്ല. (പ്രവൃ. 10:34, 35) “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള” ആളുകളെ യഹോവ സ്വീകരിക്കുന്നു. (വെളി. 7:9) അതുകൊണ്ടുതന്നെ ക്രിസ്‌തീയ സഭയിൽ മുൻവിധിക്കോ, മുഖപക്ഷത്തിനോ സ്ഥാനമില്ല. (യാക്കോ. 2:1-4) തങ്ങളുടെ വ്യക്തിത്വത്തിനു മാറ്റം വരുത്തിയ നിരവധി ആളുകളുള്ള ആത്മീയ പറുദീസയിലാണ് നമ്മൾ. ദൈവികവിദ്യാഭ്യാസമാണ് അതിനു പിന്നിൽ! (യശ. 11:6-9) മുൻവിധിയുടെ ഏതൊരു ചെറുകണികയും ഹൃദയത്തിൽനിന്ന് വേരോടെ പിഴുതുകളയാൻ ശ്രമിക്കുമ്പോൾ ദൈവത്തെ അനുകരിക്കുകയാണ് നമ്മൾ.—എഫെ. 5:1, 2.
ജോണിയും ഗിദയോനും: ഒരിക്കൽ ശത്രുക്കൾ, ഇപ്പോൾ സഹോദരങ്ങൾ എന്ന വീഡിയോ കാണുക. തുടർന്ന് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക:
മുൻവിധിയും വിവേചനയും തുടച്ചുനീക്കാനുള്ള മനുഷ്യന്റെ ഏതൊരു ശ്രമത്തെക്കാളും ദൈവികവിദ്യാഭ്യാസം ശ്രേഷ്ഠമായിരിക്കുന്നത് എങ്ങനെ?
ലോകമെങ്ങുമുള്ള സഹോദരകുടുംബത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നിങ്ങളിൽ മതിപ്പുള്ളവാക്കുന്നത് എന്താണ്?
നമ്മൾ ക്രിസ്‌തീയ ഐക്യം കാത്തുസൂക്ഷിക്കുമ്പോൾ അത് യഹോവയെ മഹത്ത്വപ്പെടുത്തുന്നത് എങ്ങനെ?