ദിനവൃത്താന്തം ഒന്നാം ഭാഗം
7 യിസ്സാഖാരിന്റെ ആൺമക്കൾ: തോല, പൂവ, യാശൂബ്, ശിമ്രോൻ+ ഇങ്ങനെ നാലു പേർ. 2 തോലയുടെ ആൺമക്കൾ: പിതൃഭവനത്തലവന്മാരായ ഉസ്സി, രഫായ, യരിയേൽ, യഹ്മായി, ഇബ്‌സാം, ശെമൂവേൽ. തോലയുടെ വംശജർ വീരയോദ്ധാക്കളായിരുന്നു. ദാവീദിന്റെ കാലത്ത് അവർ 22,600 പേരുണ്ടായിരുന്നു. 3 ഉസ്സിയുടെ വംശജർ:* യിസ്രഹ്യയും യിസ്രഹ്യയുടെ ആൺമക്കളായ മീഖായേൽ, ഓബദ്യ, യോവേൽ, യിശ്യ എന്നിവരും; അവർ അഞ്ചു പേരും പ്രമാണിമാരായിരുന്നു.* 4 ധാരാളം ഭാര്യമാരും ആൺമക്കളും ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് അവരുടെ പിതൃഭവനമനുസരിച്ച്, അവരുടെ വംശത്തിൽ യുദ്ധസജ്ജരായ 36,000 പടയാളികളുണ്ടായിരുന്നു. 5 യിസ്സാഖാരിലെ എല്ലാ കുടുംബങ്ങളിൽനിന്നുമുള്ള അവരുടെ സഹോദരന്മാർ വീരയോദ്ധാക്കളായിരുന്നു. വംശാവലിരേഖയിൽ പേര് ചേർത്തപ്രകാരം 87,000 ആയിരുന്നു അവരുടെ എണ്ണം.+
6 ബന്യാമീന്റെ+ ആൺമക്കൾ: ബേല,+ ബേഖെർ,+ യദിയയേൽ+ ഇങ്ങനെ മൂന്നു പേർ. 7 ബേലയുടെ ആൺമക്കൾ: എസ്‌ബോൻ, ഉസ്സി, ഉസ്സീയേൽ, യരീമോത്ത്, ഈരി എന്നിങ്ങനെ അഞ്ചു പേർ. അവർ പിതൃഭവനങ്ങളുടെ തലവന്മാരും വീരയോദ്ധാക്കളും ആയിരുന്നു. അവരുടെ വംശാവലിരേഖയിൽ 22,034 പേരാണുണ്ടായിരുന്നത്.+ 8 ബേഖെരിന്റെ ആൺമക്കൾ: സെമീര, യോവാശ്, എലീയേസെർ, എല്യോവേനായി, ഒമ്രി, യരേമോത്ത്, അബീയ, അനാഥോത്ത്, അലെമേത്ത്. ഇവരെല്ലാം ബേഖെരിന്റെ ആൺമക്കളായിരുന്നു. 9 അവരുടെ വംശജരുടെ, പിതൃഭവനത്തലവന്മാരനുസരിച്ചുള്ള വംശാവലിരേഖയിൽ 20,200 വീരയോദ്ധാക്കളുണ്ടായിരുന്നു. 10 യദിയയേലിന്റെ+ ആൺമക്കൾ: ബിൽഹാനും ബിൽഹാന്റെ ആൺമക്കളായ യയൂശ്, ബന്യാമീൻ, ഏഹൂദ്, കെനാന, സേഥാൻ, തർശീശ്, അഹീശാഫർ എന്നിവരും. 11 ഇവരായിരുന്നു യദിയയേലിന്റെ ആൺമക്കൾ. പിതൃഭവനത്തലവന്മാരുടെ രേഖപ്രകാരം അവരുടെ എണ്ണം 17,200 ആയിരുന്നു. യുദ്ധസജ്ജരായ വീരയോദ്ധാക്കളായിരുന്നു അവരെല്ലാം.
12 ഈരിന്റെ+ മക്കളായിരുന്നു ശുപ്പീമ്യരും ഹുപ്പീമ്യരും. അഹേരിന്റെ മക്കളായിരുന്നു ഹുശ്ശീമ്യർ.
13 നഫ്‌താലിയുടെ+ ആൺമക്കൾ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം. ഇവർ ബിൽഹയുടെ വംശജരായിരുന്നു.*+
14 മനശ്ശെയുടെ+ ആൺമക്കൾ: സിറിയൻ ഉപപത്നിയിൽ ജനിച്ച അസ്രിയേൽ. (ഈ ഉപപത്‌നി ഗിലെയാദിന്റെ അപ്പനായ മാഖീരിനെ+ പ്രസവിച്ചു. 15 മാഖീർ ഹുപ്പീമിനും ശുപ്പീമിനും വിവാഹം കഴിക്കാൻ പെൺകുട്ടികളെ കണ്ടെത്തി. അയാളുടെ പെങ്ങളായിരുന്നു മാഖ.) രണ്ടാമൻ സെലോഫഹാദ്.+ എന്നാൽ സെലോഫഹാദിനു പെൺമക്കളാണുണ്ടായിരുന്നത്.+ 16 മാഖീരിന്റെ ഭാര്യ മാഖ ഒരു മകനെ പ്രസവിച്ചു; കുട്ടിക്കു പേരെശ് എന്നു പേരിട്ടു. അയാളുടെ സഹോദരന്റെ പേര് ശേരെശ്. അയാളുടെ ആൺമക്കൾ: ഊലാം, രേക്കെം. 17 ഊലാമിന്റെ മകൻ* ബദാൻ. ഇവരായിരുന്നു മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ ആൺമക്കൾ. 18 അയാളുടെ പെങ്ങളായിരുന്നു ഹമ്മോലേഖെത്ത്. ഹമ്മോലേഖെത്ത് ഈശ്-ഹോദിനെയും അബിയേസരിനെയും മഹ്ലയെയും പ്രസവിച്ചു. 19 ശെമീദയുടെ ആൺമക്കൾ: അഹ്യാൻ, ശെഖേം, ലിഖി, അനീയാം.
20 എഫ്രയീമിന്റെ+ ആൺമക്കൾ: ശൂഥേലഹ്,+ ശൂഥേലഹിന്റെ മകൻ ബേരെദ്, ബേരെദിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ എലയാദ, എലയാദയുടെ മകൻ തഹത്ത്, 21 തഹത്തിന്റെ മകൻ സാബാദ്, സാബാദിന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദ. അവർ ഗത്തിൽ+ ചെന്ന് അവിടെയുള്ളവരുടെ മൃഗങ്ങളെ പിടിക്കാൻ നോക്കിയപ്പോൾ അവർ അവരെ കൊന്നുകളഞ്ഞു. 22 അവരുടെ അപ്പനായ എഫ്രയീം അവരെക്കുറിച്ച് ഓർത്ത് കുറെ കാലം വിലപിച്ചു; എഫ്രയീമിന്റെ സഹോദരന്മാർ കൂടെക്കൂടെ വന്ന് എഫ്രയീമിനെ ആശ്വസിപ്പിച്ചു. 23 അതിനു ശേഷം എഫ്രയീം ഭാര്യയുമായി ബന്ധപ്പെട്ടു; ഭാര്യ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. കുടുംബത്തിൽ ദുരന്തം വന്ന സമയത്ത് പ്രസവിച്ച മകനായതുകൊണ്ട് എഫ്രയീം കുട്ടിക്കു ബരീയ* എന്നു പേരിട്ടു. 24 അയാളുടെ മകളായിരുന്നു ശയെര. ശയെരയാണു മേലേ-ബേത്ത്-ഹോരോനും താഴേ-ബേത്ത്-ഹോരോനും+ ഉസ്സേൻ-ശയെരയും പണിതത്. 25 അയാളുടെ മക്കൾ രേഫഹ്, രേശെഫ്, അയാളുടെ മകൻ തേലഹ്, അയാളുടെ മകൻ തഹൻ, 26 അയാളുടെ മകൻ ലാദാൻ, അയാളുടെ മകൻ അമ്മീഹൂദ്, അയാളുടെ മകൻ എലീശാമ, 27 അയാളുടെ മകൻ നൂൻ, അയാളുടെ മകൻ യോശുവ.*+
28 അവരുടെ അവകാശവും അവർ താമസിച്ച സ്ഥലങ്ങളും ഇവയായിരുന്നു: ബഥേലും+ അതിന്റെ ആശ്രിതപട്ടണങ്ങളും;* കിഴക്കോട്ടു നയരാൻ; പടിഞ്ഞാറോട്ടു ഗേസെരും അതിന്റെ ആശ്രിതപട്ടണങ്ങളും ശെഖേമും അതിന്റെ ആശ്രിതപട്ടണങ്ങളും അയ്യയും* അതിന്റെ ആശ്രിതപട്ടണങ്ങളും വരെ. 29 കൂടാതെ മനശ്ശെയുടെ വംശജരുടെ അരികിലുള്ള ബേത്ത്-ശെയാനും+ അതിന്റെ ആശ്രിതപട്ടണങ്ങളും താനാക്കും+ അതിന്റെ ആശ്രിതപട്ടണങ്ങളും മെഗിദ്ദോയും+ അതിന്റെ ആശ്രിതപട്ടണങ്ങളും ദോരും+ അതിന്റെ ആശ്രിതപട്ടണങ്ങളും. ഇവിടങ്ങളിലാണ് ഇസ്രായേലിന്റെ മകനായ യോസേഫിന്റെ വംശജർ താമസിച്ചിരുന്നത്.
30 ആശേരിന്റെ ആൺമക്കൾ: ഇമ്‌ന, യിശ്വ, യിശ്വി, ബരീയ.+ അവരുടെ പെങ്ങളായിരുന്നു സേര.+ 31 ബരീയയുടെ ആൺമക്കൾ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മൽക്കിയേൽ. 32 ഹേബെരിന് യഫ്ളേത്തും ശോമേരും ഹോഥാമും അവരുടെ പെങ്ങളായ ശൂവയും ജനിച്ചു. 33 യഫ്‌ളേത്തിന്റെ ആൺമക്കൾ: പാസാക്ക്, ബീംഹാൽ, അശ്വാത്ത്. ഇവരായിരുന്നു യഫ്‌ളേത്തിന്റെ ആൺമക്കൾ. 34 ശേമെരിന്റെ* ആൺമക്കൾ: അഹി, രൊഹ്‌ഗ, യഹുബ്ബ, അരാം. 35 അയാളുടെ സഹോദരനായ ഹേലെമിന്റെ* ആൺമക്കൾ: സോഫഹ്, യിമ്‌ന, ശേലെശ്, ആമാൽ. 36 സോഫഹിന്റെ ആൺമക്കൾ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്ര, 37 ബേസെർ, ഹോദ്, ഷമ്മ, ശിൽശ, യിത്രാൻ, ബയേറ. 38 യേഥെരിന്റെ ആൺമക്കൾ: യഫുന്ന, പിസ്‌പ, അര. 39 ഉല്ലയുടെ ആൺമക്കൾ: ആരഹ്, ഹന്നീയേൽ, രിസ്യ. 40 ആശേരിന്റെ ആൺമക്കളായ ഇവരെല്ലാം പിതൃഭവനത്തലവന്മാരും ശ്രേഷ്ഠരും വീരയോദ്ധാക്കളും തലവന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിരേഖപ്രകാരം+ അവർ ആകെ യുദ്ധസജ്ജരായ 26,000 പുരുഷന്മാരുണ്ടായിരുന്നു.+