23 ആരും പരസ്‌പരം കണ്ടില്ല. മൂന്നു ദിവസത്തേക്ക് അവരിൽ ഒരാൾപ്പോലും സ്വസ്ഥാനങ്ങളിൽനിന്ന് എഴുന്നേറ്റതുമില്ല. എന്നാൽ, ഇസ്രായേല്യരുടെയെല്ലാം വീടുകളിൽ വെളിച്ചമുണ്ടായിരുന്നു.+
13 നിങ്ങളുടെ വീടുകളിന്മേലുള്ള രക്തം നിങ്ങളെ തിരിച്ചറിയിക്കുന്ന അടയാളമായി ഉതകും. ഞാൻ ആ രക്തം കണ്ട് നിങ്ങളെ ഒഴിവാക്കി കടന്നുപോകും. ഞാൻ ഈജിപ്ത് ദേശത്തെ പ്രഹരിക്കുമ്പോൾ നിങ്ങളുടെ മേൽ ബാധ വരുകയോ ബാധ നിങ്ങളെ കൊല്ലുകയോ ഇല്ല.+