22 എന്റെ ജനം വസിക്കുന്ന ഗോശെൻ ദേശം ഞാൻ അന്നേ ദിവസം നിശ്ചയമായും ഒഴിച്ചുനിറുത്തും. ആ ഈച്ചകളിൽ ഒരെണ്ണംപോലും അവിടെ കാണില്ല.+ അങ്ങനെ യഹോവ എന്ന ഞാൻ ഇവിടെ ഈ ദേശത്തുണ്ടെന്നു നീ അറിയും.+
23 ആരും പരസ്‌പരം കണ്ടില്ല. മൂന്നു ദിവസത്തേക്ക് അവരിൽ ഒരാൾപ്പോലും സ്വസ്ഥാനങ്ങളിൽനിന്ന് എഴുന്നേറ്റതുമില്ല. എന്നാൽ, ഇസ്രായേല്യരുടെയെല്ലാം വീടുകളിൽ വെളിച്ചമുണ്ടായിരുന്നു.+
7 എന്നാൽ ഇസ്രായേല്യരുടെയോ അവരുടെ മൃഗങ്ങളുടെയോ നേരെ ഒരു നായ്പോലും കുരയ്‌ക്കില്ല. ഈജിപ്തുകാർക്കും ഇസ്രായേല്യർക്കും തമ്മിൽ വ്യത്യാസം വെക്കാൻ+ യഹോവയ്ക്കാകുമെന്ന് അപ്പോൾ നിങ്ങൾ അറിയും.’
13 നിങ്ങളുടെ വീടുകളിന്മേലുള്ള രക്തം നിങ്ങളെ തിരിച്ചറിയിക്കുന്ന അടയാളമായി ഉതകും. ഞാൻ ആ രക്തം കണ്ട് നിങ്ങളെ ഒഴിവാക്കി കടന്നുപോകും. ഞാൻ ഈജിപ്ത് ദേശത്തെ പ്രഹരിക്കുമ്പോൾ നിങ്ങളുടെ മേൽ ബാധ വരുകയോ ബാധ നിങ്ങളെ കൊല്ലുകയോ ഇല്ല.+