വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 14:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ ഈജി​പ്‌തു​കാ​രു​ടെ ഹൃദയം കഠിന​മാ​കാൻ അനുവ​ദി​ക്കു​ക​യാണ്‌. അതു​കൊണ്ട്‌ അവർ ഇസ്രായേ​ല്യ​രെ പിന്തു​ടർന്നുചെ​ല്ലും. അങ്ങനെ ഞാൻ ഫറവോനെ​യും അവന്റെ സർവസൈ​ന്യത്തെ​യും യുദ്ധര​ഥ​ങ്ങളെ​യും കുതി​ര​പ്പ​ട​യാ​ളി​കളെ​യും ഉപയോ​ഗിച്ച്‌ എന്നെ മഹത്ത്വപ്പെ​ടു​ത്തും.+

  • യോശുവ 2:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 രാഹാബ്‌ അവരോ​ടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിങ്ങ​ളെ​ക്കു​റി​ച്ചുള്ള പേടി ഞങ്ങളെ ബാധി​ച്ചി​രി​ക്കു​ന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസി​ക്കു​ന്ന​വ​രുടെയെ​ല്ലാം മനസ്സി​ടി​ഞ്ഞുപോ​യി​രി​ക്കു​ന്നു;+ 10 കാരണം, നിങ്ങൾ ഈജി​പ്‌ത്‌ വിട്ട്‌ പോരു​മ്പോൾ യഹോവ നിങ്ങളു​ടെ മുന്നിൽ ചെങ്കട​ലി​ലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാ​ന്റെ മറുകരയിൽവെച്ച്‌* രണ്ട്‌ അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പി​ച്ചുകൊണ്ട്‌ നിങ്ങൾ അവരോ​ടു ചെയ്‌ത​തിനെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​രി​ക്കു​ന്നു.

  • 1 ദിനവൃത്താന്തം 16:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 ജനതകൾക്കിടയിൽ ദൈവ​ത്തി​ന്റെ മഹത്ത്വം ഘോഷി​ക്കു​വിൻ;

      ജനങ്ങൾക്കി​ട​യിൽ ദൈവ​ത്തി​ന്റെ മഹനീ​യ​പ്ര​വൃ​ത്തി​ക​ളും.

  • സുഭാഷിതങ്ങൾ 16:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    •  4 എല്ലാം തന്റെ ഉദ്ദേശ്യം നിറ​വേ​റ്റാൻ യഹോവ ഇടയാ​ക്കു​ന്നു;

      വിനാ​ശ​ദി​വ​സ​ത്തിൽ ദുഷ്ടന്മാർ നശിക്കാ​നും ഇടയാ​ക്കു​ന്നു.+

  • യശയ്യ 63:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 മോശയുടെ വലതു​കൈ​യോ​ടൊ​പ്പം തന്റെ മഹത്ത്വ​മാർന്ന കരം നീട്ടി​യവൻ,+

      തനിക്ക്‌ അനശ്വ​ര​മായ ഒരു നാമം ഉണ്ടാക്കാനായി+

      അവരുടെ മുന്നിൽ ജലാശ​യ​ങ്ങളെ വിഭജി​ച്ചവൻ,+ എവിടെ?

  • റോമർ 9:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 കാരണം തിരു​വെ​ഴു​ത്തിൽ, ഫറവോ​നോട്‌ ദൈവം ഇങ്ങനെ പറയു​ന്നുണ്ട്‌: “നിന്നി​ലൂ​ടെ എന്റെ ശക്തി കാണി​ക്കാ​നും ഭൂമി​യി​ലെ​ങ്ങും എന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കാ​നും വേണ്ടി മാത്ര​മാ​ണു നിന്നെ ജീവ​നോ​ടെ വെച്ചി​രി​ക്കു​ന്നത്‌.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക