വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 22:29
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 29 “നിന്റെ സമൃദ്ധ​മായ വിളവിൽനി​ന്നും നിറഞ്ഞു​ക​വി​യുന്ന ചക്കുകളിൽനിന്നും* കാഴ്‌ച അർപ്പി​ക്കാൻ നീ മടിക്ക​രുത്‌.+ നിന്റെ ആൺമക്ക​ളിൽ മൂത്തവനെ നീ എനിക്കു തരണം.+

  • പുറപ്പാട്‌ 34:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 “ആദ്യം ജനിക്കുന്ന ആണെല്ലാം എന്റേതാ​ണ്‌.+ ആദ്യം ജനിക്കുന്ന കാളക്കു​ട്ടി​യും മുട്ടനാടും+ ഉൾപ്പെടെ എല്ലാ മൃഗങ്ങ​ളുടെ​യും കടിഞ്ഞൂ​ലായ ആണെല്ലാം ഇതിൽപ്പെ​ടും. 20 കഴുതയുടെ കടിഞ്ഞൂ​ലി​നെ ഒരു ആടിനെ പകരം കൊടു​ത്ത്‌ വീണ്ടെ​ടു​ക്കണം. എന്നാൽ അതിനെ വീണ്ടെ​ടു​ക്കു​ന്നില്ലെ​ങ്കിൽ അതിന്റെ കഴുത്ത്‌ ഒടിക്കണം. നിന്റെ ആൺമക്ക​ളിൽ മൂത്തവരെയെ​ല്ലാം വീണ്ടെ​ടു​ക്കണം.+ വെറു​ങ്കൈയോ​ടെ ആരും എന്റെ മുന്നിൽ വരരുത്‌.

  • ലേവ്യ 27:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “‘പക്ഷേ മൃഗങ്ങ​ളി​ലെ കടിഞ്ഞൂ​ലി​നെ ആരും വിശു​ദ്ധീ​ക​രി​ക്ക​രുത്‌. കാരണം അതു പിറക്കു​ന്ന​തു​തന്നെ യഹോ​വ​യ്‌ക്കുള്ള കടിഞ്ഞൂ​ലാ​യി​ട്ടാണ്‌.+ കാളയാ​യാ​ലും ആടായാ​ലും അത്‌ യഹോ​വ​യുടേ​താണ്‌.+

  • സംഖ്യ 3:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 കാരണം മൂത്ത ആൺമക്ക​ളെ​ല്ലാം എന്റേതാ​ണ്‌.+ ഈജി​പ്‌ത്‌ ദേശത്തെ മൂത്ത ആൺമക്ക​ളെ​യെ​ല്ലാം സംഹരിച്ച ദിവസം+ ഞാൻ ഇസ്രാ​യേ​ലി​ലെ മൂത്ത ആൺമക്കളെ, മനുഷ്യ​ന്റെ​മു​തൽ മൃഗങ്ങ​ളു​ടെ​വരെ എല്ലാത്തി​ന്റെ​യും കടിഞ്ഞൂ​ലു​കളെ, എനിക്കു​വേണ്ടി വിശു​ദ്ധീ​ക​രി​ച്ചു.+ അവർ എന്റേതാ​കും. ഞാൻ യഹോ​വ​യാണ്‌.”

  • ലൂക്കോസ്‌ 2:22, 23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 മോശയുടെ നിയമമനുസരിച്ച്‌* അവരുടെ ശുദ്ധീ​ക​ര​ണ​ത്തി​നുള്ള സമയമാ​യപ്പോൾ,+ അവർ കുഞ്ഞിനെ യഹോവയ്‌ക്കു* സമർപ്പി​ക്കാൻവേണ്ടി യരുശലേ​മിലേക്കു പോയി. 23 “ആദ്യം ജനിക്കുന്ന ആണിനെയൊക്കെ* യഹോവയ്‌ക്കു* സമർപ്പി​ക്കണം”+ എന്ന്‌ യഹോവയുടെ* നിയമ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​ത​നു​സ​രി​ച്ചാണ്‌ അവർ പോയത്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക