-
പുറപ്പാട് 9:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 എനിക്ക് ഇതിനോടകംതന്നെ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മാരകമായ പകർച്ചവ്യാധിയാൽ പ്രഹരിക്കാമായിരുന്നു, ഈ ഭൂമുഖത്തുനിന്ന് നിന്നെ ഇല്ലാതാക്കാമായിരുന്നു. 16 എന്നാൽ എന്റെ ശക്തി നിന്നെ കാണിക്കാനും ഭൂമിയിലെങ്ങും എന്റെ പേര് പ്രസിദ്ധമാക്കാനും വേണ്ടി മാത്രമാണു നിന്നെ ജീവനോടെ വെച്ചിരിക്കുന്നത്.+
-
-
പുറപ്പാട് 18:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 അപ്പോൾ യിത്രൊ പറഞ്ഞു: “ഈജിപ്തിൽനിന്നും ഫറവോനിൽനിന്നും നിങ്ങളെ രക്ഷിച്ചവനും ഈജിപ്തിന്റെ നിയന്ത്രണത്തിൻകീഴിൽനിന്ന് ജനത്തെ രക്ഷിച്ചവനും ആയ യഹോവ വാഴ്ത്തപ്പെടട്ടെ. 11 തന്റെ ജനത്തിന് എതിരെ ഗർവത്തോടെ പെരുമാറിയവരോട് ഇങ്ങനെയൊക്കെ ചെയ്‌ത യഹോവയാണു മറ്റെല്ലാ ദൈവങ്ങളെക്കാളും ശ്രേഷ്‌ഠനെന്ന്+ എനിക്ക് ഇപ്പോൾ മനസ്സിലായി.”
-
-
യോശുവ 2:9, 10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 രാഹാബ് അവരോടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരുമെന്ന് എനിക്ക് ഉറപ്പുണ്ട്. നിങ്ങളെക്കുറിച്ചുള്ള പേടി ഞങ്ങളെ ബാധിച്ചിരിക്കുന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസിക്കുന്നവരുടെയെല്ലാം മനസ്സിടിഞ്ഞുപോയിരിക്കുന്നു;+ 10 കാരണം, നിങ്ങൾ ഈജിപ്ത് വിട്ട് പോരുമ്പോൾ യഹോവ നിങ്ങളുടെ മുന്നിൽ ചെങ്കടലിലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാന്റെ മറുകരയിൽവെച്ച്* രണ്ട് അമോര്യരാജാക്കന്മാരായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പിച്ചുകൊണ്ട് നിങ്ങൾ അവരോടു ചെയ്തതിനെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു.
-