വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 21:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അവർ ദൈവ​ത്തി​നും മോശ​യ്‌ക്കും എതിരെ സംസാ​രി​ച്ചു.+ അവർ ഇങ്ങനെ പറഞ്ഞു​കൊ​ണ്ടി​രു​ന്നു: “നിങ്ങൾ എന്തിനാ​ണു ഞങ്ങളെ ഈജി​പ്‌തിൽനിന്ന്‌ കൊണ്ടു​വ​ന്നത്‌, ഈ മരുഭൂമിയിൽക്കിടന്ന്‌* ചാകാ​നോ? ഇവിടെ ആഹാര​വു​മില്ല, വെള്ളവു​മില്ല.+ അറപ്പ്‌ ഉളവാ​ക്കുന്ന ഈ ഭക്ഷണം ഞങ്ങൾക്കു വെറു​പ്പാണ്‌.”+

  • ആവർത്തനം 8:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 നിങ്ങളുടെ ഹൃദയം അഹങ്കരിച്ചുപോകുകയോ+ അടിമ​വീ​ടായ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ നിങ്ങളെ കൊണ്ടു​വന്ന നിങ്ങളു​ടെ ദൈവ​മായ യഹോ​വയെ മറന്നു​ക​ള​യു​ക​യോ അരുത്‌.+

  • ആവർത്തനം 8:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 നിങ്ങളുടെ പിതാ​ക്ക​ന്മാർ അറിഞ്ഞി​ട്ടി​ല്ലാത്ത മന്ന തന്ന്‌ വിജന​ഭൂ​മി​യിൽ നിങ്ങളെ പോഷിപ്പിക്കുകയും+ ചെയ്‌തു​കൊണ്ട്‌ ഭാവി​യി​ലെ പ്രയോ​ജ​ന​ത്തി​നാ​യി ദൈവം നിങ്ങളെ താഴ്‌മ പഠിപ്പിക്കുകയും+ പരീക്ഷി​ക്കു​ക​യും ചെയ്‌തു.+

  • യോശുവ 5:11, 12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പെസഹ കഴിഞ്ഞ്‌ പിറ്റെ ദിവസം അവർ ദേശത്തെ വിളവ്‌ കഴിച്ചു​തു​ടങ്ങി. അന്നുതന്നെ അവർ പുളിപ്പില്ലാത്ത* അപ്പവും+ മലരും കഴിച്ചു. 12 പിറ്റെ ദിവസം, അതായത്‌ ദേശത്തെ വിളവിൽനി​ന്ന്‌ അവർ കഴിച്ച ദിവസം, മന്ന നിന്നുപോ​യി.+ ഇസ്രായേ​ല്യർക്കു പിന്നെ മന്ന കിട്ടി​യില്ല. അങ്ങനെ, അവർ ആ വർഷം​മു​തൽ കനാൻ ദേശത്തെ വിളവ്‌ കഴിച്ചു​തു​ടങ്ങി.+

  • യോഹന്നാൻ 6:31, 32
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 31 നമ്മുടെ പൂർവി​കർ വിജന​ഭൂ​മി​യിൽവെച്ച്‌ മന്ന കഴിച്ചി​ല്ലേ?+ ‘അവർക്കു കഴിക്കാൻ ദൈവം സ്വർഗ​ത്തിൽനിന്ന്‌ അപ്പം കൊടു​ത്തു’+ എന്ന്‌ എഴുതി​യി​ട്ടു​ണ്ട​ല്ലോ.” 32 അപ്പോൾ യേശു പറഞ്ഞു: “സത്യം​സ​ത്യ​മാ​യി ഞാൻ നിങ്ങ​ളോ​ടു പറയുന്നു: മോശ നിങ്ങൾക്കു സ്വർഗ​ത്തിൽനിന്ന്‌ അപ്പം തന്നില്ല. എന്നാൽ എന്റെ പിതാവ്‌ സ്വർഗ​ത്തിൽനിന്ന്‌ ശരിക്കുള്ള അപ്പം നിങ്ങൾക്കു തരുന്നു.

  • യോഹന്നാൻ 6:58
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 58 ഇതു സ്വർഗ​ത്തിൽനിന്ന്‌ ഇറങ്ങിവന്ന അപ്പമാണ്‌. നിങ്ങളു​ടെ പൂർവി​കർ തിന്ന മന്നപോ​ലെയല്ല ഇത്‌. അവർ അതു തിന്നെ​ങ്കി​ലും മരിച്ചു. എന്നാൽ ഈ അപ്പം തിന്നു​ന്ന​യാൾ എന്നും ജീവി​ച്ചി​രി​ക്കും.”+

  • 1 കൊരിന്ത്യർ 10:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 സഹോ​ദ​ര​ങ്ങളേ, നിങ്ങൾ ഇത്‌ അറിയ​ണമെന്നു ഞാൻ ആഗ്രഹി​ക്കു​ന്നു: നമ്മുടെ പൂർവി​കർ എല്ലാവ​രും മേഘത്തിൻകീ​ഴി​ലാ​യി​രു​ന്നു.+ അവർ എല്ലാവ​രും കടലിനു നടുവി​ലൂ​ടെ കടന്നു.+

  • 1 കൊരിന്ത്യർ 10:3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 3 എല്ലാവരും ഒരേ ആത്മീയാ​ഹാ​രം കഴിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക