-
പുറപ്പാട് 31:13, 14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 “നീ ഇസ്രായേല്യരോടു സംസാരിക്കണം. അവരോട് ഇങ്ങനെ പറയുക: ‘നിങ്ങൾ എന്റെ ശബത്തുകൾ നിശ്ചയമായും ആചരിക്കണം.+ കാരണം യഹോവ എന്ന ഞാൻ നിങ്ങളെ വിശുദ്ധീകരിക്കുന്നെന്നു നിങ്ങൾ അറിയാൻ ഇതു നിങ്ങളുടെ തലമുറകളിലുടനീളം എനിക്കും നിങ്ങൾക്കും ഇടയിൽ ഒരു അടയാളമാണ്. 14 നിങ്ങൾ ശബത്ത് ആചരിക്കണം. കാരണം ഇതു നിങ്ങൾക്കു വിശുദ്ധമാണ്.+ ശബത്തുനിയമം ലംഘിക്കുന്നവരെയെല്ലാം കൊന്നുകളയണം. ശബത്തിൽ ആരെങ്കിലും എന്തെങ്കിലും ജോലി ചെയ്‌താൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.+
-
-
ആവർത്തനം 5:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “‘നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ നീ ശബത്തുദിവസം വിശുദ്ധമായി കണക്കാക്കി അത് ആചരിക്കണം.+ 13 ആറു ദിവസം നീ അധ്വാനിക്കണം, നിന്റെ പണികളെല്ലാം ചെയ്യണം.+ 14 ഏഴാം ദിവസം നിന്റെ ദൈവമായ യഹോവയ്ക്കുള്ള ശബത്താണ്.+ അന്നു നീ ഒരു പണിയും ചെയ്യരുത്.+ നീയോ, നിന്റെ മകനോ മകളോ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയോ പുരുഷനോ, നിന്റെ കാളയോ കഴുതയോ ഏതെങ്കിലും വളർത്തുമൃഗമോ, നിന്റെ നഗരങ്ങളിൽ* വന്നുതാമസമാക്കിയ വിദേശിയോ ആ ദിവസം പണിയൊന്നും ചെയ്യരുത്.+ അങ്ങനെ, നിനക്ക് അടിമപ്പണി ചെയ്യുന്ന സ്ത്രീയും പുരുഷനും നിന്നെപ്പോലെ അന്നു വിശ്രമിക്കട്ടെ.+
-