-
ആവർത്തനം 19:11, 12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 “എന്നാൽ ഒരാൾ സഹമനുഷ്യനെ വെറുക്കുകയും+ തക്കം നോക്കി അയാളെ ആക്രമിച്ച് മാരകമായി മുറിവേൽപ്പിക്കുകയും അങ്ങനെ അയാൾ മരിച്ചുപോകുകയും ചെയ്യുന്നെന്നിരിക്കട്ടെ. കൊല ചെയ്‌തവൻ ഇതിൽ ഏതെങ്കിലും നഗരത്തിലേക്ക് ഓടിപ്പോയാൽ 12 അയാളുടെ നഗരത്തിലുള്ള മൂപ്പന്മാർ അയാളെ അവിടെനിന്ന് വിളിച്ചുവരുത്തി രക്തത്തിനു പകരം ചോദിക്കുന്നവന്റെ കൈയിൽ ഏൽപ്പിക്കണം; അയാൾ മരിക്കണം.+
-
-
1 രാജാക്കന്മാർ 2:29വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 “യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് അവിടെ യാഗപീഠത്തിന് അരികെ നിൽക്കുന്നു” എന്നു ശലോമോൻ രാജാവിന് അറിവുകിട്ടി. അപ്പോൾ ശലോമോൻ യഹോയാദയുടെ മകൻ ബനയയോടു പറഞ്ഞു: “പോയി അയാളെ കൊന്നുകളയുക!”
-