-
സംഖ്യ 16:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അങ്ങനെ പുരോഹിതനായ എലെയാസർ, തീയിൽ എരിഞ്ഞൊടുങ്ങിയവർ സുഗന്ധക്കൂട്ട് അർപ്പിച്ച ചെമ്പുകൊണ്ടുള്ള കനൽപ്പാത്രങ്ങൾ എടുത്ത് യാഗപീഠം പൊതിയാൻവേണ്ടി അടിച്ചുപരത്തി. 40 യഹോവ മോശയിലൂടെ എലെയാസരിനോടു പറഞ്ഞതുപോലെ എലെയാസർ ചെയ്തു. അഹരോന്റെ സന്തതികളല്ലാത്ത, അർഹതയില്ലാത്ത,* ആരും യഹോവയുടെ മുമ്പാകെ സുഗന്ധക്കൂട്ട് കത്തിക്കാൻ വരരുത്+ എന്നും ആരും കോരഹിനെയും അയാളുടെ ആളുകളെയും പോലെയാകരുത് എന്നും ഇസ്രായേല്യരെ ഓർമിപ്പിക്കാനായിരുന്നു അത്.+
-
-
1 ശമുവേൽ 2:27, 28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 ഒരു ദൈവപുരുഷൻ ഏലിയുടെ അടുത്ത് വന്ന് പറഞ്ഞു: “യഹോവ പറയുന്നു: ‘നിന്റെ അപ്പന്റെ ഭവനക്കാർ ഈജിപ്തിൽ ഫറവോന്റെ ഗൃഹത്തിന് അടിമകളായിരുന്നപ്പോൾ ഞാൻ അവർക്ക് എന്നെത്തന്നെ വ്യക്തമായി വെളിപ്പെടുത്തിയതല്ലേ?+ 28 എനിക്കു പുരോഹിതശുശ്രൂഷ ചെയ്യാനും ബലി അർപ്പിക്കാൻ എന്റെ യാഗപീഠത്തിലേക്കു കയറിച്ചെല്ലാനും+ സുഗന്ധക്കൂട്ട് അർപ്പിക്കാനും* എന്റെ സന്നിധിയിൽ ഏഫോദ് ധരിക്കാനും ഇസ്രായേലിന്റെ എല്ലാ ഗോത്രങ്ങളിൽനിന്നും നിന്റെ പിതൃഭവനത്തെ* തിരഞ്ഞെടുത്തു.+ ഇസ്രായേല്യർ അഗ്നിയിൽ അർപ്പിക്കുന്ന എല്ലാ യാഗങ്ങളും ഞാൻ നിന്റെ പൂർവികന്റെ ഭവനത്തിനു കൊടുത്തു.+
-