21 അവർക്കു പകലും രാത്രിയും യാത്ര ചെയ്യാനായി വഴികാണിച്ചുകൊണ്ട് പകൽ മേഘസ്തംഭത്തിലും,+ വെളിച്ചം നൽകിക്കൊണ്ട് രാത്രി അഗ്നിസ്തംഭത്തിലും യഹോവ അവർക്കു മുമ്പേ പൊയ്ക്കൊണ്ടിരുന്നു.+
5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ആർക്കും നിന്റെ മുന്നിൽ പിടിച്ചുനിൽക്കാനാകില്ല.+ ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെതന്നെ നിന്റെകൂടെയും ഉണ്ടാകും.+ ഞാൻ നിന്നെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല.+
17 മോശ പറഞ്ഞതെല്ലാം കേട്ടനുസരിച്ചതുപോലെതന്നെ യോശുവ പറയുന്നതും ഞങ്ങൾ കേട്ടനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയുടെകൂടെയുണ്ടായിരുന്നതുപോലെതന്നെ അങ്ങയുടെകൂടെയുമുണ്ടായിരുന്നാൽ മാത്രം മതി.+