-
ആവർത്തനം 4:34വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 അല്ല, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾ കാൺകെ ഈജിപ്തിൽവെച്ച് നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ ദൈവം ഇന്നേവരെ പ്രവർത്തിച്ചിട്ടുണ്ടോ? ന്യായവിധികൾ,* അടയാളങ്ങൾ, അത്ഭുതങ്ങൾ,+ യുദ്ധം,+ ബലമുള്ള കൈ,+ നീട്ടിയ കരം, ഭയാനകമായ പ്രവൃത്തികൾ+ എന്നിവയാൽ മറ്റൊരു ജനതയുടെ മധ്യേനിന്ന് തനിക്കായി ഒരു ജനതയെ എടുക്കാൻ ദൈവം മുമ്പ് എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ?
-
-
2 ശമുവേൽ 7:23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
23 അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ വേറെ ഏതു ജനതയാണ് ഈ ഭൂമിയിലുള്ളത്?+ ദൈവമേ, അങ്ങ് ചെന്ന് ഭയാദരവ് ഉണർത്തുന്ന+ മഹാകാര്യങ്ങൾ അവർക്കുവേണ്ടി ചെയ്‌ത് അവരെ വീണ്ടെടുത്ത് അങ്ങയുടെ ജനമാക്കിയിരിക്കുന്നു.+ അങ്ങ് അങ്ങയുടെ പേര് അങ്ങനെ ഉന്നതമാക്കി.+ അങ്ങ് ഈജിപ്തിൽനിന്ന് അങ്ങയ്ക്കായി വീണ്ടെടുത്ത അങ്ങയുടെ ജനത്തിനുവേണ്ടി ജനതകളെയും അവരുടെ ദൈവങ്ങളെയും നീക്കിക്കളഞ്ഞല്ലോ.
-