3മോശ, മിദ്യാനിലെ പുരോഹിതനും തന്റെ അമ്മായിയപ്പനും ആയ യിത്രൊയുടെ+ ആട്ടിൻപറ്റത്തിന്റെ ഇടയനായി. ഒരിക്കൽ വിജനഭൂമിയുടെ* പടിഞ്ഞാറുവശത്തേക്ക് ആടുകളെയുംകൊണ്ട് പോയ മോശ ഒടുവിൽ സത്യദൈവത്തിന്റെ പർവതമായ ഹോരേബിൽ+ എത്തി.
18 അപ്പോൾ ജനമെല്ലാം ഇടിമുഴക്കവും കൊമ്പുവിളിയും കേട്ടു. ഇടിമിന്നലും പർവതം പുകയുന്നതും അവർ കണ്ടു. ഇതെല്ലാം കാരണം പേടിച്ചുവിറച്ച അവർ ദൂരെ മാറി നിന്നു.+
16 യഹോവയുടെ തേജസ്സു+ സീനായ് പർവതത്തിൽനിന്ന്+ മാറിയില്ല. മേഘം ആറു ദിവസം അതിനെ മൂടിനിന്നു. ഏഴാം ദിവസം മേഘത്തിന്റെ നടുവിൽനിന്ന് ദൈവം മോശയെ വിളിച്ചു.