-
പുറപ്പാട് 25:2-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 “എനിക്കുവേണ്ടി സംഭാവന നീക്കിവെക്കാൻ ഇസ്രായേൽ ജനത്തോടു പറയുക. ഹൃദയത്തിൽ തോന്നി തരുന്നവരിൽനിന്നെല്ലാം നിങ്ങൾ സംഭാവന സ്വീകരിക്കണം.+ 3 അവരിൽനിന്ന് സംഭാവനയായി സ്വീകരിക്കേണ്ടത് ഇവയെല്ലാമാണ്: സ്വർണം,+ വെള്ളി,+ ചെമ്പ്,+ 4 നീലനൂൽ, പർപ്പിൾ* നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, മേന്മയേറിയ ലിനൻ, കോലാട്ടുരോമം, 5 ചുവപ്പുചായം പിടിപ്പിച്ച ആൺചെമ്മരിയാട്ടിൻതോൽ, കടൽനായ്ത്തോൽ, കരുവേലത്തടി,*+ 6 ദീപങ്ങൾക്കുള്ള എണ്ണ,+ അഭിഷേകതൈലവും*+ സുഗന്ധദ്രവ്യവും ഉണ്ടാക്കാനുള്ള സുഗന്ധക്കറ,+ 7 ഏഫോദിലും+ മാർച്ചട്ടയിലും+ പതിപ്പിക്കാനുള്ള നഖവർണിക്കല്ലുകൾ, മറ്റു കല്ലുകൾ.
-