-
പുറപ്പാട് 29:16-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 അതിനെ അറുത്ത് അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുക.+ 17 ആൺചെമ്മരിയാടിനെ മുറിച്ച് കഷണങ്ങളാക്കി അതിന്റെ കുടലുകളും കണങ്കാലുകളും കഴുകി+ തലയോടുകൂടെ കഷണങ്ങളെല്ലാം ക്രമത്തിൽ ചേർത്തുവെക്കുക. 18 എന്നിട്ട്, അതിനെ മുഴുവനായി യാഗപീഠത്തിൽ ദഹിപ്പിക്കണം. അതിൽനിന്ന് പുക ഉയരട്ടെ. ഇതു യഹോവയ്ക്കുള്ള ദഹനയാഗം, ദൈവത്തെ പ്രസാദിപ്പിക്കുന്ന* സുഗന്ധം.+ അഗ്നിയിൽ യഹോവയ്ക്ക് അർപ്പിക്കുന്ന യാഗമാണ് ഇത്.
-
-
ലേവ്യ 8:18-21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 പിന്നെ മോശ ദഹനയാഗത്തിനുള്ള ആൺചെമ്മരിയാടിനെ കൊണ്ടുവന്നു. അഹരോനും പുത്രന്മാരും അതിന്റെ തലയിൽ കൈകൾ വെച്ചു.+ 19 മോശ അതിനെ അറുത്ത് ആ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു. 20 മോശ ആൺചെമ്മരിയാടിനെ മുറിച്ച് കഷണങ്ങളാക്കി അതിന്റെ തലയും കഷണങ്ങളും കൊഴുപ്പും* ദഹിപ്പിച്ചു. 21 കുടലുകളും കണങ്കാലുകളും വെള്ളംകൊണ്ട് കഴുകി. അങ്ങനെ ആൺചെമ്മരിയാടിനെ മുഴുവൻ മോശ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. ഇതു പ്രസാദിപ്പിക്കുന്ന* സുഗന്ധമായി അഗ്നിയിൽ യഹോവയ്ക്ക് അർപ്പിച്ച ദഹനയാഗമായിരുന്നു. യഹോവ കല്പിച്ചതുപോലെതന്നെ മോശ ചെയ്‌തു.
-
-
ലേവ്യ 9:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പിന്നെ അഹരോൻ ദഹനയാഗമൃഗത്തെ അറുത്തു. അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അഹരോനു കൊടുത്തു. അഹരോൻ അതു യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+ 13 പിന്നെ അവർ ദഹനയാഗമൃഗത്തിന്റെ തലയും കഷണങ്ങളും കൊടുത്തു. അഹരോൻ അവ യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു. 14 അതിന്റെ കുടലുകളും കണങ്കാലുകളും കഴുകി, അവയും യാഗപീഠത്തിലുള്ള ദഹനയാഗവസ്തുവിനു മുകളിൽ വെച്ച് ദഹിപ്പിച്ചു.
-