-
യശയ്യ 66:3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 കാളയെ അറുക്കുന്നവൻ+ മനുഷ്യനെ കൊല്ലുന്നവനെപ്പോലെ.
ആടിനെ ബലി അർപ്പിക്കുന്നവൻ പട്ടിയുടെ കഴുത്ത് ഒടിക്കുന്നവനെപ്പോലെ.+
കാഴ്ച കൊണ്ടുവരുന്നവൻ പന്നിയുടെ രക്തം അർപ്പിക്കുന്നവനെപ്പോലെ.+
അനുസ്മരണയാഗമായി കുന്തിരിക്കം കാഴ്ച വെക്കുന്നവൻ+ മന്ത്രങ്ങൾ ഉച്ചരിച്ച് ആശീർവദിക്കുന്നവനെപ്പോലെ.*+
അവർ ഓരോരുത്തരും തോന്നിയ വഴിക്കു നടക്കുന്നു,
വൃത്തികെട്ട കാര്യങ്ങളിൽ സന്തോഷിക്കുന്നു.
-
-
യശയ്യ 66:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 “നടുവിലുള്ളവന്റെ പുറകേ തോട്ടത്തിൽ*+ പ്രവേശിക്കാനായി, തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും തങ്ങൾക്കുതന്നെ ശുദ്ധി വരുത്തുകയും ചെയ്യുന്നവർ നശിച്ചുപോകും; പന്നിയുടെയും+ എലിയുടെയും അശുദ്ധജീവികളുടെയും+ ഇറച്ചി തിന്നുന്നവരും അവരോടൊപ്പം നശിച്ചുപോകും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
-