-
ലേവ്യ 1:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “‘ഒരു ആടിനെയാണു ദഹനയാഗമായി അർപ്പിക്കുന്നതെങ്കിൽ,+ അത് ഇളംപ്രായത്തിലുള്ള ചെമ്മരിയാടോ കോലാടോ ആകട്ടെ, ന്യൂനതയില്ലാത്ത ആണായിരിക്കണം.+ 11 അതിനെ യാഗപീഠത്തിന്റെ വടക്കുവശത്തുവെച്ച് യഹോവയുടെ സന്നിധിയിൽ അറുക്കണം. അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാർ അതിന്റെ രക്തം യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിക്കുകയും വേണം.+
-
-
ലേവ്യ 4:3, 4വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 “‘അഭിഷിക്തപുരോഹിതൻ+ പാപം+ ചെയ്‌ത് ജനത്തിന്റെ മേൽ കുറ്റം വരുത്തിവെക്കുന്നെങ്കിൽ തന്റെ പാപത്തിനു പരിഹാരമായി, ന്യൂനതയില്ലാത്ത ഒരു കാളക്കുട്ടിയെ പാപയാഗമായി യഹോവയ്ക്ക് അർപ്പിക്കണം.+ 4 അവൻ കാളയെ സാന്നിധ്യകൂടാരത്തിന്റെ വാതിൽക്കൽ+ യഹോവയുടെ സന്നിധിയിൽ കൊണ്ടുവന്ന് അതിന്റെ തലയിൽ കൈ വെക്കണം. എന്നിട്ട് യഹോവയുടെ സന്നിധിയിൽവെച്ചുതന്നെ അതിനെ അറുക്കണം.+
-