-
ലേവ്യ 9:18-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 അതിനു ശേഷം അഹരോൻ ജനത്തിനുവേണ്ടിയുള്ള സഹഭോജനബലിയുടെ കാളയെയും ആൺചെമ്മരിയാടിനെയും അറുത്തു. തുടർന്ന്, അഹരോന്റെ പുത്രന്മാർ അതിന്റെ രക്തം എടുത്ത് അഹരോനു കൊടുത്തു. അഹരോൻ അതു യാഗപീഠത്തിന്റെ എല്ലാ വശങ്ങളിലും തളിച്ചു.+ 19 കാളയുടെ കൊഴുപ്പ്,+ ആൺചെമ്മരിയാടിന്റെ കൊഴുത്ത വാൽ, ആന്തരാവയവങ്ങളെ പൊതിഞ്ഞിരിക്കുന്ന കൊഴുപ്പ്, വൃക്കകൾ, കരളിന്മേലുള്ള കൊഴുപ്പ്+ 20 എന്നിങ്ങനെ കൊഴുപ്പിന്റെ കഷണങ്ങളെല്ലാം അവർ അവയുടെ നെഞ്ചിൽ വെച്ചു. പിന്നെ അഹരോൻ കൊഴുപ്പിന്റെ ആ കഷണങ്ങൾ എടുത്ത് യാഗപീഠത്തിൽ വെച്ച് ദഹിപ്പിച്ചു.+
-