വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലേവ്യ 4:8-10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “‘പിന്നെ അവൻ പാപയാ​ഗ​ത്തി​നുള്ള കാളയു​ടെ കൊഴു​പ്പു മുഴുവൻ എടുക്കും. കുടലു​കളെ പൊതി​ഞ്ഞുള്ള കൊഴു​പ്പും അവയ്‌ക്കു ചുറ്റു​മുള്ള മുഴുവൻ കൊഴു​പ്പും 9 രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപ​ത്തുള്ള കൊഴു​പ്പും ഇതിൽപ്പെ​ടും. വൃക്കകളോടൊ​പ്പം കരളിന്മേ​ലുള്ള കൊഴു​പ്പും അവൻ എടുക്കും.+ 10 സഹഭോജനബലിക്കുള്ള+ കാളയിൽനി​ന്ന്‌ എടുത്ത​തു​തന്നെ​യാ​യി​രി​ക്കും ഇതിൽനി​ന്നും എടുക്കു​ന്നത്‌. ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠ​ത്തിൽ വെച്ച്‌ പുരോ​ഹി​തൻ ഇവ ദഹിപ്പി​ക്കും.*

  • 1 രാജാക്കന്മാർ 8:64-66
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 64 യഹോവയുടെ സന്നിധി​യി​ലു​ണ്ടാ​യി​രുന്ന ചെമ്പു​കൊ​ണ്ടുള്ള യാഗപീഠത്തിന്‌+ എല്ലാ ദഹനബ​ലി​ക​ളും ധാന്യ​യാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ കൊഴു​പ്പും ഉൾക്കൊ​ള്ളാൻമാ​ത്രം വലുപ്പ​മി​ല്ലാ​യി​രു​ന്ന​തി​നാൽ രാജാവ്‌ അന്ന്‌ യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുൻവ​ശ​ത്തുള്ള മുറ്റത്തി​ന്റെ മധ്യഭാ​ഗം വിശു​ദ്ധീ​ക​രിച്ച്‌ അവിടെ ദഹനബ​ലി​ക​ളും ധാന്യ​യാ​ഗ​ങ്ങ​ളും സഹഭോ​ജ​ന​ബ​ലി​ക​ളു​ടെ കൊഴുപ്പും+ അർപ്പിച്ചു. 65 ആ സമയത്ത്‌ ശലോ​മോൻ എല്ലാ ഇസ്രാ​യേ​ല്യ​രു​ടെ​യും​കൂ​ടെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ മുമ്പാകെ 7 ദിവസ​വും പിന്നീ​ടൊ​രു 7 ദിവസ​വും, ആകെ 14 ദിവസം, ഉത്സവം+ ആചരിച്ചു. ലബോ-ഹമാത്ത്‌* മുതൽ താഴെ ഈജി​പ്‌ത്‌ നീർച്ചാൽ*+ വരെയുള്ള ദേശത്തു​നിന്ന്‌ വലി​യൊ​രു കൂട്ടം ഇസ്രാ​യേ​ല്യർ കൂടി​വന്നു. 66 പിറ്റെ ദിവസം* ശലോ​മോൻ ജനത്തെ പറഞ്ഞയച്ചു. രാജാ​വി​നെ അനു​ഗ്ര​ഹി​ച്ച​ശേഷം അവർ, യഹോവ തന്റെ ദാസനായ ദാവീ​ദി​നോ​ടും സ്വന്തം ജനമായ ഇസ്രാ​യേ​ലി​നോ​ടും കാണിച്ച എല്ലാ നന്മയെയുംപ്രതി+ ആഹ്ലാദി​ച്ചു​കൊണ്ട്‌ സന്തോഷം നിറഞ്ഞ ഹൃദയ​ത്തോ​ടെ അവരവ​രു​ടെ വീടു​ക​ളി​ലേക്കു തിരി​ച്ചു​പോ​യി.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക