-
1 ശമുവേൽ 2:15-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 മാത്രമല്ല, ബലി അർപ്പിക്കുന്നയാൾക്കു കൊഴുപ്പു ദഹിപ്പിക്കാൻ* സാധിക്കുന്നതിനു മുമ്പുതന്നെ+ പുരോഹിതന്റെ പരിചാരകൻ വന്ന് അയാളോടു പറയും: “പുരോഹിതനു ചുടാൻ ഇറച്ചി തരൂ! പുഴുങ്ങിയത് അദ്ദേഹം സ്വീകരിക്കില്ല, പച്ച മാംസംതന്നെ വേണം.” 16 പക്ഷേ, ആ മനുഷ്യൻ പരിചാരകനോട്, “ആദ്യം അവർ കൊഴുപ്പു ദഹിപ്പിക്കട്ടെ,+ പിന്നെ, എന്തു വേണമെങ്കിലും എടുത്തുകൊള്ളൂ” എന്നു പറയുമ്പോൾ, “അതു പറ്റില്ല, ഇപ്പോൾത്തന്നെ വേണം; ഇല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പരിചാരകൻ പറയും. 17 അങ്ങനെ, ആ പുരുഷന്മാർ യഹോവയുടെ യാഗത്തോട് അനാദരവ് കാണിച്ചതുകൊണ്ട്+ അവരുടെ പാപം യഹോവയുടെ മുമ്പാകെ വളരെ വലുതായി.
-