-
ലേവ്യ 3:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പുരോഹിതൻ അവ ഭക്ഷണമായി* യാഗപീഠത്തിൽ വെച്ച് ദഹിപ്പിക്കും. പ്രസാദിപ്പിക്കുന്ന സുഗന്ധം ഉണ്ടാകാൻ അഗ്നിയിൽ അർപ്പിക്കുന്ന ഒരു യാഗമാണ് ഇത്. കൊഴുപ്പു മുഴുവൻ യഹോവയ്ക്കുള്ളതാണ്.+
17 “‘നിങ്ങൾ ഒരു കാരണവശാലും കൊഴുപ്പോ രക്തമോ+ കഴിക്കരുത്. ഇതു നിങ്ങൾ താമസിക്കുന്നിടത്തെല്ലാം നിങ്ങൾക്കും നിങ്ങളുടെ വരുംതലമുറകൾക്കും വേണ്ടി ദീർഘകാലത്തേക്കുള്ള ഒരു നിയമമായിരിക്കും.’”
-
-
ലേവ്യ 4:8-10വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 “‘പിന്നെ അവൻ പാപയാഗത്തിനുള്ള കാളയുടെ കൊഴുപ്പു മുഴുവൻ എടുക്കും. കുടലുകളെ പൊതിഞ്ഞുള്ള കൊഴുപ്പും അവയ്‌ക്കു ചുറ്റുമുള്ള മുഴുവൻ കൊഴുപ്പും 9 രണ്ടു വൃക്കയും അവയുടെ മേൽ അരയ്‌ക്കു സമീപത്തുള്ള കൊഴുപ്പും ഇതിൽപ്പെടും. വൃക്കകളോടൊപ്പം കരളിന്മേലുള്ള കൊഴുപ്പും അവൻ എടുക്കും.+ 10 സഹഭോജനബലിക്കുള്ള+ കാളയിൽനിന്ന് എടുത്തതുതന്നെയായിരിക്കും ഇതിൽനിന്നും എടുക്കുന്നത്. ദഹനയാഗത്തിനുള്ള യാഗപീഠത്തിൽ വെച്ച് പുരോഹിതൻ ഇവ ദഹിപ്പിക്കും.*
-
-
1 ശമുവേൽ 2:16, 17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പക്ഷേ, ആ മനുഷ്യൻ പരിചാരകനോട്, “ആദ്യം അവർ കൊഴുപ്പു ദഹിപ്പിക്കട്ടെ,+ പിന്നെ, എന്തു വേണമെങ്കിലും എടുത്തുകൊള്ളൂ” എന്നു പറയുമ്പോൾ, “അതു പറ്റില്ല, ഇപ്പോൾത്തന്നെ വേണം; ഇല്ലെങ്കിൽ ഞാൻ ബലമായി എടുക്കും” എന്നു പരിചാരകൻ പറയും. 17 അങ്ങനെ, ആ പുരുഷന്മാർ യഹോവയുടെ യാഗത്തോട് അനാദരവ് കാണിച്ചതുകൊണ്ട്+ അവരുടെ പാപം യഹോവയുടെ മുമ്പാകെ വളരെ വലുതായി.
-