-
പുറപ്പാട് 30:34-36വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
34 യഹോവ ഇങ്ങനെയും മോശയോടു പറഞ്ഞു: “സുഗന്ധക്കറ, ഒനീഖാ, വാസന വരുത്തിയ ഗൽബാനപ്പശ, ശുദ്ധമായ കുന്തിരിക്കം എന്നീ പരിമളദ്രവ്യങ്ങൾ+ ഒരേ അളവിൽ എടുത്ത് 35 അവകൊണ്ട് സുഗന്ധക്കൂട്ട്+ ഉണ്ടാക്കുക. ഈ സുഗന്ധവ്യഞ്ജനക്കൂട്ടു നിപുണതയോടെ സംയോജിപ്പിച്ച് ഉപ്പു ചേർത്ത്+ ഉണ്ടാക്കിയതായിരിക്കണം. അതു നിർമലവും വിശുദ്ധവും ആയിരിക്കണം. 36 അതിൽ കുറച്ച് എടുത്ത് ഇടിച്ച് നേർത്ത പൊടിയാക്കണം. എന്നിട്ട് അതിൽനിന്ന് അൽപ്പം എടുത്ത് ഞാൻ നിന്റെ മുന്നിൽ സന്നിഹിതനാകാനുള്ള സാന്നിധ്യകൂടാരത്തിലെ ‘സാക്ഷ്യ’ത്തിനു മുമ്പിൽ വെക്കുക. അതു നിങ്ങൾക്ക് ഏറ്റവും വിശുദ്ധമായിരിക്കണം.
-
-
വെളിപാട് 8:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 സുഗന്ധക്കൂട്ടു കത്തിക്കുന്ന ഒരു സ്വർണപാത്രവുമായി മറ്റൊരു ദൂതൻ യാഗപീഠത്തിന്+ അടുത്ത് വന്നുനിന്നു. വിശുദ്ധർ പ്രാർഥിക്കുന്ന സമയത്ത്, സിംഹാസനത്തിനു മുന്നിലുള്ള സ്വർണയാഗപീഠത്തിൽ+ സുഗന്ധക്കൂട്ട് അർപ്പിക്കാൻ ആ ദൂതനു കുറെ സുഗന്ധക്കൂട്ടു+ ലഭിച്ചു. 4 ദൂതന്റെ കൈയിൽനിന്ന് സുഗന്ധക്കൂട്ടിന്റെ പുക ദൈവസന്നിധിയിൽ, വിശുദ്ധരുടെ പ്രാർഥനകളോടൊപ്പം+ ഉയർന്നു. 5 ദൂതൻ ഉടനെ സുഗന്ധക്കൂട്ടു കത്തിക്കുന്ന പാത്രം എടുത്ത് അതിൽ യാഗപീഠത്തിലെ തീക്കനൽ നിറച്ച് ഭൂമിയിലേക്ക് എറിഞ്ഞു. അപ്പോൾ ഇടിമുഴക്കങ്ങളും ശബ്ദങ്ങളും മിന്നൽപ്പിണരുകളും+ ഭൂകമ്പവും ഉണ്ടായി.
-