-
എബ്രായർ 5:1-3വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 കാഴ്ചകളും പാപങ്ങൾക്കുവേണ്ടിയുള്ള ബലികളും അർപ്പിച്ചുകൊണ്ട് മനുഷ്യർക്കുവേണ്ടി ദൈവശുശ്രൂഷ നിർവഹിക്കാനാണു മനുഷ്യർക്കിടയിൽനിന്നുള്ള മഹാപുരോഹിതന്മാരെയെല്ലാം നിയമിക്കുന്നത്.+ 2 മഹാപുരോഹിതനും ബലഹീനതകളുള്ളതിനാൽ അറിവില്ലായ്മകൊണ്ട് തെറ്റു ചെയ്യുന്നവരോട്* അനുകമ്പയോടെ* ഇടപെടാൻ അദ്ദേഹത്തിനു കഴിയുന്നു. 3 ബലഹീനതകളുള്ളതുകൊണ്ട് അദ്ദേഹം ജനത്തിനുവേണ്ടി ചെയ്യുന്നതുപോലെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും യാഗങ്ങൾ അർപ്പിക്കണം.+
-
-
1 യോഹന്നാൻ 2:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്,* നീതിമാനായ യേശുക്രിസ്തു.+ 2 യേശു നമ്മുടെ പാപങ്ങൾക്ക്+ ഒരു അനുരഞ്ജനബലിയായി.*+ എന്നാൽ ഈ ബലി നമ്മുടെ പാപങ്ങൾക്കു മാത്രമല്ല, ലോകത്തിന്റെ മുഴുവൻ പാപങ്ങൾക്കുകൂടിയുള്ളതാണ്.+
-