5 നിങ്ങൾ എന്റെ നിയമങ്ങൾ അനുസരിച്ച് എന്റെ ന്യായത്തീർപ്പുകൾക്കു ചേർച്ചയിൽ ജീവിക്കണം. അങ്ങനെ ചെയ്യുന്നവരെല്ലാം അവയാൽ ജീവിക്കും.+ ഞാൻ യഹോവയാണ്.
6 നിങ്ങൾ അവയെല്ലാം ശ്രദ്ധാപൂർവം പിൻപറ്റിയാൽ+ ഈ ചട്ടങ്ങളെക്കുറിച്ച് കേൾക്കുന്ന ജനങ്ങളുടെ മുമ്പാകെ നിങ്ങൾ ജ്ഞാനികളും+ വകതിരിവുള്ളവരും+ ആയിരിക്കും. അവർ നിങ്ങളെക്കുറിച്ച്, ‘ഈ മഹാജനത ജ്ഞാനവും വകതിരിവും ഉള്ളവരാണ്’+ എന്നു പറയും.