-
1 രാജാക്കന്മാർ 10:4-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 ശലോമോന്റെ അതിരറ്റ ജ്ഞാനം,+ ശലോമോൻ പണിത ഭവനം,+ 5 മേശയിലെ വിഭവങ്ങൾ,+ ഭൃത്യന്മാരുടെ ഇരിപ്പിടക്രമീകരണങ്ങൾ, ഭക്ഷണം വിളമ്പുന്ന പരിചാരകരുടെ ഉപചാരങ്ങൾ, അവരുടെ വേഷഭൂഷാദികൾ, പാനപാത്രവാഹകർ, യഹോവയുടെ ഭവനത്തിൽ ശലോമോൻ പതിവായി അർപ്പിക്കുന്ന ദഹനബലികൾ എന്നിങ്ങനെയുള്ളതെല്ലാം നേരിട്ട് കണ്ടപ്പോൾ ശേബാരാജ്ഞി അമ്പരന്നുപോയി!* 6 രാജ്ഞി ശലോമോൻ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാനത്തെയും കുറിച്ച് എന്റെ ദേശത്തുവെച്ച് കേട്ടതെല്ലാം സത്യമാണെന്ന് എനിക്കു ബോധ്യമായി. 7 പക്ഷേ ഇവിടെ വന്ന് ഇതെല്ലാം സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ ഞാൻ അതു വിശ്വസിച്ചില്ല. ഇതിന്റെ പാതിപോലും ഞാൻ കേട്ടിരുന്നില്ല എന്നതാണു വാസ്തവം! അങ്ങയുടെ ജ്ഞാനവും സമ്പദ്സമൃദ്ധിയും ഞാൻ കേട്ടതിലും എത്രയോ അധികമാണ്!
-
-
ദാനിയേൽ 1:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 രാജാവ് അവരോടു സംസാരിച്ചപ്പോൾ ദാനിയേൽ, ഹനന്യ, മീശായേൽ, അസര്യ എന്നിവർക്കു തുല്യരായി അക്കൂട്ടത്തിൽ ഒരാൾപ്പോലുമില്ലെന്നു കണ്ടെത്തി;+ അങ്ങനെ അവർ രാജസന്നിധിയിൽ സേവിക്കാൻ തുടങ്ങി. 20 ജ്ഞാനത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്യേണ്ട ഏതൊരു കാര്യത്തെക്കുറിച്ച് ചോദിക്കുമ്പോഴും അവർ സാമ്രാജ്യത്തിലുടനീളമുള്ള എല്ലാ മന്ത്രവാദികളെക്കാളും മാന്ത്രികരെക്കാളും പത്തിരട്ടി മെച്ചമാണെന്നു രാജാവ് കണ്ടു.+
-