-
2 ദിനവൃത്താന്തം 9:3-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ശലോമോന്റെ ജ്ഞാനം,+ ശലോമോൻ പണിത ഭവനം,+ 4 മേശയിലെ വിഭവങ്ങൾ,+ ഭൃത്യന്മാരുടെ ഇരിപ്പിടക്രമീകരണങ്ങൾ, ഭക്ഷണം വിളമ്പുന്ന പരിചാരകരുടെ ഉപചാരങ്ങൾ, അവരുടെ വേഷഭൂഷാദികൾ, പാനപാത്രവാഹകർ, അവരുടെ വേഷഭൂഷാദികൾ, യഹോവയുടെ ഭവനത്തിൽ ശലോമോൻ പതിവായി അർപ്പിക്കുന്ന ദഹനബലികൾ+ എന്നിങ്ങനെയുള്ളതെല്ലാം നേരിട്ട് കണ്ടപ്പോൾ ശേബാരാജ്ഞി അമ്പരന്നുപോയി!* 5 രാജ്ഞി ശലോമോൻ രാജാവിനോടു പറഞ്ഞു: “അങ്ങയുടെ നേട്ടങ്ങളെയും* ജ്ഞാനത്തെയും കുറിച്ച് എന്റെ ദേശത്തുവെച്ച് കേട്ടതെല്ലാം സത്യമാണെന്ന് എനിക്കു ബോധ്യമായി. 6 പക്ഷേ ഇവിടെ വന്ന് ഇതെല്ലാം സ്വന്തം കണ്ണുകൊണ്ട് കാണുന്നതുവരെ ഞാൻ അതു വിശ്വസിച്ചില്ല.+ ഇതിന്റെ പാതിപോലും ഞാൻ കേട്ടിരുന്നില്ല എന്നതാണു വാസ്‌തവം!+ അങ്ങയുടെ ജ്ഞാനം ഞാൻ കേട്ടതിലും എത്രയോ അധികമാണ്!+ 7 അങ്ങയുടെ ജനവും അങ്ങയുടെ ജ്ഞാനം കേട്ടുകൊണ്ട് അങ്ങയുടെ സന്നിധിയിൽ നിത്യം നിൽക്കുന്ന ഭൃത്യന്മാരും എത്ര ഭാഗ്യവാന്മാർ! 8 അങ്ങയിൽ പ്രസാദിച്ച് അങ്ങയെ തനിക്കുവേണ്ടി തന്റെ സിംഹാസനത്തിൽ അവരോധിച്ച അങ്ങയുടെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ. ഇസ്രായേലിനെ സ്‌നേഹിക്കുന്നതുകൊണ്ടും+ അവർ എന്നും നിലനിൽക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടും ആണ് നീതിയോടും ന്യായത്തോടും കൂടെ ഭരിക്കാൻ അങ്ങയുടെ ദൈവമായ യഹോവ അങ്ങയെ രാജാവായി നിയമിച്ചിരിക്കുന്നത്.”
-