-
ലേവ്യ 10:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 കൂടാതെ ദോളനയാഗത്തിന്റെ* നെഞ്ചും വിശുദ്ധയോഹരിയായ കാലും+ ശുദ്ധിയുള്ള ഒരു സ്ഥലത്തുവെച്ച് വേണം നിങ്ങൾ കഴിക്കാൻ. ഇവ ഇസ്രായേല്യരുടെ സഹഭോജനബലികളിൽനിന്ന് നിനക്കും മക്കൾക്കും ഉള്ള ഓഹരിയായി നൽകിയിരിക്കുന്നതുകൊണ്ട് നിനക്കും നിന്റെ പുത്രന്മാർക്കും നിന്റെകൂടെയുള്ള നിന്റെ പുത്രിമാർക്കും അതു കഴിക്കാം.+
-
-
സംഖ്യ 18:19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഇസ്രായേല്യർ യഹോവയ്ക്കു നൽകുന്ന എല്ലാ വിശുദ്ധസംഭാവനകളും+ ഞാൻ നിനക്കും നിന്നോടൊപ്പമുള്ള നിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും സ്ഥിരമായ ഒരു ഓഹരിയായി തന്നിരിക്കുന്നു.+ അത് യഹോവയുടെ മുമ്പാകെ നിനക്കും നിന്റെ സന്തതികൾക്കും വേണ്ടിയുള്ള, ദീർഘകാലത്തേക്കു നിലനിൽക്കുന്ന ഒരു ഉപ്പുടമ്പടിയായിരിക്കും.”*
-