-
നെഹമ്യ 8:14-18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 യഹോവ മോശയിലൂടെ ഇസ്രായേലിനു കൊടുത്ത നിയമത്തിൽ ഏഴാം മാസത്തെ ഉത്സവത്തിന്റെ സമയത്ത് ഇസ്രായേല്യർ കൂടാരങ്ങളിൽ* താമസിക്കണമെന്ന് എഴുതിയിരിക്കുന്നതു കണ്ടു.+ 15 കൂടാതെ, “എഴുതിയിരിക്കുന്നതനുസരിച്ച് കൂടാരങ്ങൾ ഉണ്ടാക്കാൻ മലനാട്ടിലേക്കു പോയി ഒലിവ് മരത്തിന്റെയും പൈൻ മരത്തിന്റെയും മിർട്ടൽ മരത്തിന്റെയും മറ്റു മരങ്ങളുടെയും ധാരാളം ഇലകളുള്ള ശിഖരങ്ങളും ഈന്തപ്പനയോലകളും കൊണ്ടുവരണം” എന്ന കാര്യം അവരുടെ എല്ലാ നഗരങ്ങളിലും യരുശലേമിൽ എല്ലായിടത്തും പ്രഖ്യാപിച്ച് പ്രസിദ്ധമാക്കണമെന്ന്+ അതിൽ രേഖപ്പെടുത്തിയിരുന്നതും അവർ ശ്രദ്ധിച്ചു.
16 അങ്ങനെ, ജനം പോയി അവയെല്ലാം കൊണ്ടുവന്ന് തങ്ങളുടെ പുരമുകളിലും മുറ്റത്തും സത്യദൈവത്തിന്റെ ഭവനത്തിന്റെ മുറ്റങ്ങളിലും+ ജലകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും എഫ്രയീംകവാടത്തിന്+ അടുത്തുള്ള പൊതുസ്ഥലത്തും കൂടാരങ്ങൾ പണിതു. 17 അടിമത്തത്തിൽനിന്ന് മടങ്ങിവന്ന സഭ മുഴുവൻ കൂടാരങ്ങൾ പണിത് അതിൽ താമസിച്ചു. നൂന്റെ മകനായ യോശുവയുടെ+ കാലംമുതൽ അന്നുവരെ ഇസ്രായേല്യർ ഈ വിധത്തിൽ ഇത് ആഘോഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവരെല്ലാം ആഹ്ലാദിച്ചുല്ലസിച്ചു.+ 18 ആദ്യദിവസംമുതൽ അവസാനദിവസംവരെ എന്നും സത്യദൈവത്തിന്റെ നിയമപുസ്തകം വായിച്ചു.+ അവർ ഏഴു ദിവസം ഉത്സവം ആഘോഷിച്ചു. വ്യവസ്ഥയനുസരിച്ച്, എട്ടാം ദിവസം പവിത്രമായ ഒരു സമ്മേളനവും നടത്തി.+
-