വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 23:16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 16 കൂടാതെ, നിലത്ത്‌ വിതച്ച​തിൽനിന്ന്‌ നിന്റെ അധ്വാ​ന​ഫ​ല​മാ​യി ലഭിച്ച ആദ്യഫ​ല​ങ്ങ​ളു​ടെ വിളവെടുപ്പുത്സവം*+ നീ ആചരി​ക്കണം. വർഷാ​വ​സാ​നം നിന്റെ അധ്വാ​ന​ത്തി​ന്റെ ഫലം വയലിൽനി​ന്ന്‌ ശേഖരി​ക്കുമ്പോൾ ഫലശേ​ഖ​ര​ത്തി​ന്റെ ഉത്സവവും* ആചരി​ക്കണം.+

  • ലേവ്യ 23:34-36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 “ഇസ്രായേ​ല്യരോ​ടു പറയുക: ‘ഈ ഏഴാം മാസം 15-ാം ദിവസം​മു​തൽ ഏഴു ദിവസ​ത്തേക്ക്‌ യഹോ​വ​യ്‌ക്കുള്ള കൂടാരോ​ത്സ​വ​മാ​യി​രി​ക്കും.*+ 35 ഒന്നാം ദിവസം ഒരു വിശു​ദ്ധ​സമ്മേ​ള​ന​മു​ണ്ടാ​യി​രി​ക്കണം; കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌. 36 ഏഴു ദിവസ​വും നിങ്ങൾ യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള യാഗം അർപ്പി​ക്കണം. എട്ടാം ദിവസം നിങ്ങൾ ഒരു വിശുദ്ധസമ്മേളനത്തിനുവേണ്ടി+ കൂടി​വ​രു​ക​യും യഹോ​വ​യ്‌ക്ക്‌ അഗ്നിയി​ലുള്ള ഒരു യാഗം അർപ്പി​ക്കു​ക​യും വേണം. അതു പവി​ത്ര​മായ ഒരു സമ്മേള​ന​മാണ്‌. അന്നു കഠിനജോ​ലിയൊ​ന്നും ചെയ്യരു​ത്‌.

  • ആവർത്തനം 16:13-15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “നിങ്ങളു​ടെ മെതി​ക്ക​ള​ത്തിൽനിന്ന്‌ ധാന്യ​വും നിങ്ങളു​ടെ ചക്കുക​ളിൽനിന്ന്‌ എണ്ണയും വീഞ്ഞും ശേഖരി​ക്കു​മ്പോൾ നിങ്ങൾ ഏഴു ദിവസം കൂടാരോത്സവം* ആഘോഷിച്ച്‌+ 14 ആഹ്ലാദിക്കണം. നീയും നിന്റെ മകനും മകളും നിനക്ക്‌ അടിമ​പ്പണി ചെയ്യുന്ന സ്‌ത്രീ​യും പുരു​ഷ​നും നിന്റെ നഗരങ്ങ​ളിൽ വന്നുതാ​മ​സി​ക്കുന്ന വിദേ​ശി​യും ലേവ്യ​നും വിധവ​യും അനാഥനും* ആഹ്ലാദി​ക്കണം.+ 15 യഹോവ തിര​ഞ്ഞെ​ടു​ക്കുന്ന സ്ഥലത്തു​വെച്ച്‌ ഏഴു ദിവസം നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ ഉത്സവം കൊണ്ടാ​ടണം.+ നിങ്ങളു​ടെ എല്ലാ വിളവു​ക​ളെ​യും നിങ്ങൾ ചെയ്യുന്ന എല്ലാ പ്രവൃ​ത്തി​ക​ളെ​യും നിങ്ങളു​ടെ ദൈവ​മായ യഹോവ അനു​ഗ്ര​ഹി​ക്കു​മ​ല്ലോ.+ നിങ്ങൾ അങ്ങനെ ഒരുപാ​ടു സന്തോ​ഷി​ച്ചാ​ന​ന്ദി​ക്കും.+

  • നെഹമ്യ 8:14-18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യഹോവ മോശ​യി​ലൂ​ടെ ഇസ്രായേ​ലി​നു കൊടുത്ത നിയമ​ത്തിൽ ഏഴാം മാസത്തെ ഉത്സവത്തി​ന്റെ സമയത്ത്‌ ഇസ്രായേ​ല്യർ കൂടാരങ്ങളിൽ* താമസി​ക്ക​ണമെന്ന്‌ എഴുതി​യി​രി​ക്കു​ന്നതു കണ്ടു.+ 15 കൂടാതെ, “എഴുതി​യി​രി​ക്കു​ന്ന​ത​നു​സ​രിച്ച്‌ കൂടാ​രങ്ങൾ ഉണ്ടാക്കാൻ മലനാ​ട്ടിലേക്കു പോയി ഒലിവ്‌ മരത്തിന്റെ​യും പൈൻ മരത്തിന്റെ​യും മിർട്ടൽ മരത്തിന്റെ​യും മറ്റു മരങ്ങളുടെ​യും ധാരാളം ഇലകളുള്ള ശിഖര​ങ്ങ​ളും ഈന്തപ്പ​നയോ​ല​ക​ളും കൊണ്ടു​വ​രണം” എന്ന കാര്യം അവരുടെ എല്ലാ നഗരങ്ങ​ളി​ലും യരുശലേ​മിൽ എല്ലായി​ട​ത്തും പ്രഖ്യാ​പിച്ച്‌ പ്രസിദ്ധമാക്കണമെന്ന്‌+ അതിൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്ന​തും അവർ ശ്രദ്ധിച്ചു.

      16 അങ്ങനെ, ജനം പോയി അവയെ​ല്ലാം കൊണ്ടു​വന്ന്‌ തങ്ങളുടെ പുരമു​ക​ളി​ലും മുറ്റത്തും സത്യദൈ​വ​ത്തി​ന്റെ ഭവനത്തി​ന്റെ മുറ്റങ്ങളിലും+ ജലകവാടത്തിന്‌+ അടുത്തുള്ള പൊതു​സ്ഥ​ല​ത്തും എഫ്രയീംകവാടത്തിന്‌+ അടുത്തുള്ള പൊതു​സ്ഥ​ല​ത്തും കൂടാ​രങ്ങൾ പണിതു. 17 അടിമത്തത്തിൽനിന്ന്‌ മടങ്ങിവന്ന സഭ മുഴുവൻ കൂടാ​രങ്ങൾ പണിത്‌ അതിൽ താമസി​ച്ചു. നൂന്റെ മകനായ യോശുവയുടെ+ കാലം​മു​തൽ അന്നുവരെ ഇസ്രായേ​ല്യർ ഈ വിധത്തിൽ ഇത്‌ ആഘോ​ഷി​ച്ചി​രു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ അവരെ​ല്ലാം ആഹ്ലാദി​ച്ചു​ല്ല​സി​ച്ചു.+ 18 ആദ്യദിവസംമുതൽ അവസാ​ന​ദി​വ​സം​വരെ എന്നും സത്യദൈ​വ​ത്തി​ന്റെ നിയമ​പു​സ്‌തകം വായിച്ചു.+ അവർ ഏഴു ദിവസം ഉത്സവം ആഘോ​ഷി​ച്ചു. വ്യവസ്ഥ​യ​നു​സ​രിച്ച്‌, എട്ടാം ദിവസം പവി​ത്ര​മായ ഒരു സമ്മേള​ന​വും നടത്തി.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക