-
ലേവ്യ 11:21-24വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 “‘എന്നാൽ കൂട്ടമായി കാണപ്പെടുന്ന ചെറുജീവികളിൽ നിങ്ങൾക്കു കഴിക്കാകുന്നവ, ചിറകുകളും നാലു കാലും ചാടിനടക്കാൻ പാദങ്ങൾക്കു മീതെ കാലിൽ സന്ധിബന്ധവും ഉള്ളവ മാത്രമാണ്. 22 ഇവയിൽ നിങ്ങൾക്കു കഴിക്കാകുന്നവയാണ് ദേശാടനം നടത്തുന്ന വിവിധതരം വെട്ടുക്കിളികൾ, ഭക്ഷ്യയോഗ്യമായ മറ്റു വെട്ടുക്കിളികൾ,+ വിവിധതരം ചീവീടുകൾ, വിവിധതരം പുൽച്ചാടികൾ എന്നിവ. 23 എന്നാൽ കൂട്ടമായി കാണപ്പെടുന്ന ചെറുജീവികളിൽ ചിറകുള്ള, നാലു കാലിൽ നടക്കുന്ന മറ്റുള്ളവയെല്ലാം നിങ്ങൾക്ക് അറപ്പായിരിക്കണം. 24 ഇവയാൽ നിങ്ങൾ അശുദ്ധരാകും. അവയുടെ ജഡത്തിൽ തൊടുന്നവൻ വൈകുന്നേരംവരെ അശുദ്ധനായിരിക്കും.+
-
-
ആവർത്തനം 14:8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 പന്നിയെയും നിങ്ങൾ തിന്നരുത്. അതിന്റെ കുളമ്പു പിളർന്നതാണെങ്കിലും അത് അയവിറക്കുന്നില്ല. അതു നിങ്ങൾക്ക് അശുദ്ധമാണ്. അവയുടെ മാംസം തിന്നുകയോ ജഡം തൊടുകയോ അരുത്.
-