-
ലേവ്യ 6:4, 5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
4 അവൻ പാപം ചെയ്‌ത് കുറ്റക്കാരനായെങ്കിൽ താൻ മോഷ്ടിച്ചതോ അന്യായമായി കൈവശപ്പെടുത്തിയതോ വഞ്ചിച്ചെടുത്തതോ തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതോ തനിക്കു കളഞ്ഞുകിട്ടിയതോ ആയ വസ്‌തു തിരികെ കൊടുക്കണം. 5 ഇനി, അവൻ എന്തിനെയെങ്കിലും സംബന്ധിച്ച് കള്ളസത്യം ചെയ്തിട്ടുണ്ടെങ്കിൽ അതു മടക്കിക്കൊടുക്കണം. അവൻ മുതലും അതിന്റെ അഞ്ചിലൊന്നുംകൂടെ ചേർത്ത് മുഴുവൻ നഷ്ടപരിഹാരവും കൊടുക്കണം.+ കുറ്റം തെളിയിക്കപ്പെടുന്ന ദിവസം അവൻ അത് ഉടമസ്ഥനു കൊടുക്കണം.
-
-
സംഖ്യ 5:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹജമായ ഒരു പാപം ചെയ്‌ത് യഹോവയോട് അവിശ്വസ്തത കാണിച്ചാൽ ആ വ്യക്തി കുറ്റക്കാരനാണ്.+ 7 ചെയ്‌ത പാപം ഏറ്റുപറഞ്ഞ്+ ആ വ്യക്തി തന്റെ* തെറ്റിനു നഷ്ടപരിഹാരമായി മുഴുവൻ മുതലും തിരികെ ഏൽപ്പിക്കണം. അതോടൊപ്പം അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്നും കൊടുക്കണം.+ അനീതിക്കിരയായവന് അതു കൊടുക്കണം.
-