-
ലേവ്യ 5:15, 16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “യഹോവയുടെ വിശുദ്ധവസ്തുക്കൾക്കെതിരെ+ അറിയാതെ പാപം ചെയ്ത് ആരെങ്കിലും അവിശ്വസ്തത കാണിക്കുന്നെങ്കിൽ, അവൻ ആട്ടിൻപറ്റത്തിൽനിന്ന് ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാടിനെ അപരാധയാഗമായി യഹോവയുടെ സന്നിധിയിൽ കൊണ്ടുവരണം.+ അതിന്റെ മൂല്യം വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരമുള്ള+ വെള്ളിപ്പണത്തിൽ കണക്കാക്കിയതായിരിക്കണം. 16 കൂടാതെ, വിശുദ്ധസ്ഥലത്തിന് എതിരെ അവൻ ചെയ്ത പാപത്തിനു നഷ്ടപരിഹാരവും കൊടുക്കണം. കണക്കാക്കിയ തുകയോടൊപ്പം അഞ്ചിലൊന്നുംകൂടെ ചേർത്ത് അവൻ അതു പുരോഹിതനെ ഏൽപ്പിക്കണം.+ അപരാധയാഗത്തിനുള്ള ആൺചെമ്മരിയാടിനെ അർപ്പിച്ച് പുരോഹിതൻ അവനു പാപപരിഹാരം+ വരുത്തുകയും അവനു ക്ഷമ കിട്ടുകയും ചെയ്യും.+
-
-
സംഖ്യ 5:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 “ഇസ്രായേല്യരോട് ഇങ്ങനെ പറയുക: ‘ഒരു പുരുഷനോ സ്ത്രീയോ മനുഷ്യസഹജമായ ഒരു പാപം ചെയ്ത് യഹോവയോട് അവിശ്വസ്തത കാണിച്ചാൽ ആ വ്യക്തി കുറ്റക്കാരനാണ്.+ 7 ചെയ്ത പാപം ഏറ്റുപറഞ്ഞ്+ ആ വ്യക്തി തന്റെ* തെറ്റിനു നഷ്ടപരിഹാരമായി മുഴുവൻ മുതലും തിരികെ ഏൽപ്പിക്കണം. അതോടൊപ്പം അതിന്റെ മൂല്യത്തിന്റെ അഞ്ചിലൊന്നും കൊടുക്കണം.+ അനീതിക്കിരയായവന് അതു കൊടുക്കണം.
-