4 യോസേഫിന്റെ വംശജരെ മനശ്ശെ, എഫ്രയീം+ എന്നിങ്ങനെ രണ്ടു ഗോത്രമായി+ കണക്കാക്കിയിരുന്നു. അതേസമയം ലേവ്യർക്കു ദേശത്ത് ഓഹരിയൊന്നും കൊടുത്തില്ല. താമസിക്കാൻ നഗരങ്ങളും അവരുടെ കന്നുകാലികൾക്കും ആട്ടിൻപറ്റങ്ങൾക്കും വേണ്ടി ആ നഗരങ്ങളുടെ മേച്ചിൽപ്പുറങ്ങളും മാത്രമാണ് അവർക്കു കിട്ടിയത്.+