-
പുറപ്പാട് 26:32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 സ്വർണംകൊണ്ട് പൊതിഞ്ഞ നാലു കരുവേലത്തൂണിൽ അതു തൂക്കിയിടണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. വെള്ളികൊണ്ടുള്ള നാലു ചുവടിന്മേലാണു തൂണുകൾ നിൽക്കേണ്ടത്.
-
-
പുറപ്പാട് 26:37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 യവനികയ്ക്കുവേണ്ടി കരുവേലംകൊണ്ട് അഞ്ചു തൂൺ ഉണ്ടാക്കി അവ സ്വർണംകൊണ്ട് പൊതിയണം. അവയുടെ കൊളുത്തുകൾ സ്വർണംകൊണ്ടുള്ളതായിരിക്കണം. തൂണുകൾക്കു ചെമ്പുകൊണ്ടുള്ള അഞ്ചു ചുവടും വാർത്തുണ്ടാക്കണം.
-
-
പുറപ്പാട് 36:37, 38വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
37 അടുത്തതായി കൂടാരത്തിന്റെ പ്രവേശനകവാടത്തിനുവേണ്ടി നീലനൂൽ, പർപ്പിൾ നിറത്തിലുള്ള കമ്പിളിനൂൽ, കടുഞ്ചുവപ്പുനൂൽ, പിരിച്ചുണ്ടാക്കിയ മേന്മയേറിയ ലിനൻ എന്നിവ ഉപയോഗിച്ച് നെയ്ത ഒരു യവനികയും*+ 38 അതിന് അഞ്ചു തൂണും അവയ്ക്കു കൊളുത്തുകളും ഉണ്ടാക്കി. അവയുടെ മുകൾഭാഗവും സംയോജകങ്ങളും* സ്വർണംകൊണ്ട് പൊതിഞ്ഞു. എന്നാൽ, അവ ഉറപ്പിക്കാനുള്ള അഞ്ചു ചുവടു ചെമ്പുകൊണ്ടുള്ളതായിരുന്നു.
-