-
സംഖ്യ 3:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ഉസ്സീയേലിന്റെ മകനായ എലീസാഫാനായിരുന്നു കൊഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്റെ തലവൻ.+ 31 പെട്ടകം,+ മേശ,+ തണ്ടുവിളക്ക്,+ യാഗപീഠങ്ങൾ,+ വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ,+ യവനിക*+ എന്നിവയുടെ പരിരക്ഷയും ഇവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു അവരുടെ ഉത്തരവാദിത്വം.+
-
-
സംഖ്യ 4:15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 “പാളയം പുറപ്പെടുമ്പോഴേക്കും അഹരോനും ആൺമക്കളും വന്ന് വിശുദ്ധസ്ഥലവും വിശുദ്ധസ്ഥലത്തെ എല്ലാ ഉപകരണങ്ങളും മൂടിയിട്ടുണ്ടാകണം.+ അതിനു ശേഷം കൊഹാത്തിന്റെ വംശജർ അകത്ത് വന്ന് അവയെല്ലാം കൊണ്ടുപോകണം.+ എന്നാൽ അവർ മരിക്കാതിരിക്കേണ്ടതിനു വിശുദ്ധസ്ഥലത്തുള്ള യാതൊന്നിലും തൊടരുത്.+ ഇവയെല്ലാമാണു സാന്നിധ്യകൂടാരവുമായി ബന്ധപ്പെട്ട് കൊഹാത്തിന്റെ വംശജരുടെ ഉത്തരവാദിത്വങ്ങൾ.*
-