-
സംഖ്യ 7:6-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അങ്ങനെ മോശ, അവർ കൊണ്ടുവന്ന ആ വണ്ടികളും കന്നുകാലികളും ലേവ്യർക്കു കൊടുത്തു. 7 മോശ ഗർശോന്റെ വംശജർക്ക് അവരുടെ ജോലിയിലെ+ ആവശ്യമനുസരിച്ച് രണ്ടു വണ്ടിയും നാലു കാളയും 8 മെരാരിയുടെ വംശജർക്ക് അവരുടെ ജോലിയിലെ ആവശ്യമനുസരിച്ച് നാലു വണ്ടിയും എട്ടു കാളയും കൊടുത്തു. ഇവയുടെയെല്ലാം ചുമതല പുരോഹിതനായ അഹരോന്റെ മകൻ ഈഥാമാരിനായിരുന്നു.+ 9 എന്നാൽ, വിശുദ്ധസ്ഥലത്ത് സേവിച്ചിരുന്നതിനാലും+ വിശുദ്ധവസ്തുക്കൾ ചുമലിൽവെച്ച്+ കൊണ്ടുപോയിരുന്നതിനാലും കൊഹാത്തിന്റെ വംശജർക്കു മോശ ഒന്നും കൊടുത്തില്ല.
-