-
സംഖ്യ 3:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 പിൻവരുന്നവയുടെ പരിരക്ഷയും അവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു വിശുദ്ധകൂടാരത്തിൽ ഗർശോന്റെ വംശജരുടെ ഉത്തരവാദിത്വം:+ വിശുദ്ധകൂടാരം,+ അതിന്റെ ആവരണങ്ങൾ,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+ 26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിന്റെയും യാഗപീഠത്തിന്റെയും ചുറ്റുമുള്ള മുറ്റത്തെ പ്രവേശനകവാടത്തിലെ യവനിക,*+ അതിന്റെ കൂടാരക്കയറുകൾ.
-
-
സംഖ്യ 4:24-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
24 ഗർശോന്യകുടുംബങ്ങൾക്കു പരിരക്ഷിക്കാനും ചുമക്കാനും നിയമിച്ചുകൊടുത്തത് ഇവയാണ്:+ 25 വിശുദ്ധകൂടാരത്തിന്റെ കൂടാരത്തുണികൾ,+ സാന്നിധ്യകൂടാരം, അതിന്റെ ആവരണം, അതിനു മുകളിലുള്ള കടൽനായ്ത്തോൽകൊണ്ടുള്ള ആവരണം,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+ 26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിനും യാഗപീഠത്തിനും ചുറ്റുമുള്ള മുറ്റത്തിന്റെ പ്രവേശനകവാടത്തിലെ യവനിക,*+ അവയുടെ കൂടാരക്കയറുകൾ, അവയുടെ ഉപകരണങ്ങൾ എന്നിങ്ങനെ അതിന്റെ ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്നതെല്ലാം അവർ ചുമക്കണം. ഇതാണ് അവരുടെ നിയമനം.
-