-
സംഖ്യ 7:13-17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 നഹശോന്റെ വഴിപാട് ഇതായിരുന്നു: വിശുദ്ധസ്ഥലത്തെ ശേക്കെലിന്റെ* തൂക്കപ്രകാരം+ 130 ശേക്കെൽ* തൂക്കമുള്ള ഒരു വെള്ളിത്തളികയും 70 ശേക്കെൽ തൂക്കമുള്ള ഒരു വെള്ളിപ്പാത്രവും. അതിൽ രണ്ടിലും ധാന്യയാഗത്തിനായി എണ്ണ ചേർത്ത, നേർത്ത ധാന്യപ്പൊടി നിറച്ചിരുന്നു.+ 14 കൂടാതെ സുഗന്ധക്കൂട്ടു നിറച്ച, പത്തു ശേക്കെൽ തൂക്കമുള്ള ഒരു സ്വർണപാനപാത്രം;* 15 ദഹനയാഗത്തിനായി+ ഒരു കാളക്കുട്ടി, ഒരു ആൺചെമ്മരിയാട്, ഒരു വയസ്സു തികയാത്ത ഒരു ആൺചെമ്മരിയാട്; 16 പാപയാഗത്തിനായി ഒരു കോലാട്ടിൻകുട്ടി;+ 17 സഹഭോജനബലിക്കായി+ രണ്ടു കാള, അഞ്ച് ആൺചെമ്മരിയാട്, അഞ്ച് ആൺകോലാട്, ഒരു വയസ്സുള്ള അഞ്ച് ആൺചെമ്മരിയാട്. ഇതായിരുന്നു അമ്മീനാദാബിന്റെ മകനായ നഹശോന്റെ വഴിപാട്.+
-