32 എന്നിട്ടും നിങ്ങളുടെ ദൈവമായ യഹോവയിൽ നിങ്ങൾ വിശ്വസിച്ചില്ല.+ 33 നിങ്ങൾക്കു പാളയമടിക്കാനുള്ള സ്ഥലം കണ്ടെത്താൻവേണ്ടി ദൈവം നിങ്ങൾക്കു മുമ്പായി നിങ്ങളുടെ വഴിയേ പോയി. നിങ്ങൾക്കു വഴി കാട്ടാൻ രാത്രി അഗ്നിയിലും പകൽ മേഘത്തിലും പ്രത്യക്ഷനായി.+