-
ലേവ്യ 21:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 “‘തലയിൽ അഭിഷേകതൈലം ചൊരിയപ്പെട്ട്+ പൗരോഹിത്യവസ്ത്രങ്ങൾ ധരിക്കാൻ അവരോധിതനായ,+ തന്റെ സഹോദരങ്ങളുടെ മഹാപുരോഹിതൻ മുടി കോതിയൊതുക്കാതിരിക്കുകയോ വസ്‌ത്രം കീറുകയോ അരുത്.+ 11 അവൻ ആരുടെയും ശവശരീരത്തിന് അടുത്ത്* ചെന്ന് അശുദ്ധനാകരുത്.+ അതു സ്വന്തം അപ്പന്റെയായാലും അമ്മയുടെയായാലും അവൻ അതിന് അടുത്ത് ചെല്ലരുത്. 12 അവൻ വിശുദ്ധമന്ദിരം വിട്ട് പുറത്ത് പോകാനോ തന്റെ ദൈവത്തിന്റെ വിശുദ്ധമന്ദിരം അശുദ്ധമാക്കാനോ പാടില്ല.+ കാരണം അവന്റെ ദൈവത്തിന്റെ അഭിഷേകതൈലം എന്ന സമർപ്പണചിഹ്നം അവന്റെ മേലുണ്ടല്ലോ.+ ഞാൻ യഹോവയാണ്.
-