-
സംഖ്യ 3:25, 26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 പിൻവരുന്നവയുടെ പരിരക്ഷയും അവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു വിശുദ്ധകൂടാരത്തിൽ ഗർശോന്റെ വംശജരുടെ ഉത്തരവാദിത്വം:+ വിശുദ്ധകൂടാരം,+ അതിന്റെ ആവരണങ്ങൾ,+ സാന്നിധ്യകൂടാരത്തിന്റെ പ്രവേശനകവാടത്തിലുള്ള യവനിക,*+ 26 മുറ്റത്തിന്റെ മറശ്ശീലകൾ,+ വിശുദ്ധകൂടാരത്തിന്റെയും യാഗപീഠത്തിന്റെയും ചുറ്റുമുള്ള മുറ്റത്തെ പ്രവേശനകവാടത്തിലെ യവനിക,*+ അതിന്റെ കൂടാരക്കയറുകൾ.
-
-
സംഖ്യ 3:30, 31വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 ഉസ്സീയേലിന്റെ മകനായ എലീസാഫാനായിരുന്നു കൊഹാത്യകുടുംബങ്ങളുടെ പിതൃഭവനത്തിന്റെ തലവൻ.+ 31 പെട്ടകം,+ മേശ,+ തണ്ടുവിളക്ക്,+ യാഗപീഠങ്ങൾ,+ വിശുദ്ധസ്ഥലത്തെ ശുശ്രൂഷയ്ക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ,+ യവനിക*+ എന്നിവയുടെ പരിരക്ഷയും ഇവയോടു ബന്ധപ്പെട്ട സേവനങ്ങളും ആയിരുന്നു അവരുടെ ഉത്തരവാദിത്വം.+
-
-
സംഖ്യ 3:36, 37വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
36 വിശുദ്ധകൂടാരത്തിന്റെ ചട്ടങ്ങൾ,+ അതിന്റെ ഓടാമ്പലുകൾ,+ അതിന്റെ തൂണുകൾ,+ അതിന്റെ ചുവടുകൾ, അതിന്റെ ഉപകരണങ്ങൾ+ എന്നിവയുടെയും അവയോടു ബന്ധപ്പെട്ട സേവനങ്ങളുടെയും മേൽനോട്ടം മെരാരിയുടെ വംശജർക്കായിരുന്നു.+ 37 മുറ്റത്തിനു ചുറ്റുമുണ്ടായിരുന്ന തൂണുകൾ, അവയുടെ ചുവടുകൾ,+ അവയുടെ കൂടാരക്കുറ്റികൾ, അവയുടെ കൂടാരക്കയറുകൾ എന്നിവയുടെ മേൽനോട്ടവും അവർക്കായിരുന്നു.
-