6 “ലേവി ഗോത്രത്തെ കൊണ്ടുവന്ന്+ പുരോഹിതനായ അഹരോന്റെ മുമ്പാകെ നിറുത്തുക. അവർ അഹരോനു ശുശ്രൂഷ ചെയ്യും.+ 7 വിശുദ്ധകൂടാരത്തോടു ബന്ധപ്പെട്ട തങ്ങളുടെ ശുശ്രൂഷ നിർവഹിച്ചുകൊണ്ട് അവർ അഹരോനോടും മുഴുവൻ സമൂഹത്തോടും ഉള്ള തങ്ങളുടെ ഉത്തരവാദിത്വങ്ങൾ സാന്നിധ്യകൂടാരത്തിനു മുമ്പാകെ നിറവേറ്റണം.