-
സംഖ്യ 21:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 പിന്നെ ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുത്ത് ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു:+ 22 “അങ്ങയുടെ ദേശത്തുകൂടെ കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. ഏതെങ്കിലും വയലിലേക്കോ മുന്തിരിത്തോട്ടത്തിലേക്കോ ഞങ്ങൾ കടക്കില്ല; ഒരു കിണറ്റിൽനിന്നും കുടിക്കുകയുമില്ല. അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ രാജപാതയിലൂടെത്തന്നെ ഞങ്ങൾ പൊയ്ക്കൊള്ളാം.”+
-
-
ആവർത്തനം 2:26, 27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 “പിന്നെ ഞാൻ കെദേമോത്ത്+ വിജനഭൂമിയിൽനിന്ന് ഹെശ്ബോനിലെ രാജാവായ സീഹോന്റെ അടുത്തേക്കു സമാധാനത്തിന്റെ ഈ സന്ദേശവുമായി ദൂതന്മാരെ അയച്ചു:+ 27 ‘അങ്ങയുടെ ദേശത്തുകൂടി കടന്നുപോകാൻ എന്നെ അനുവദിക്കണം. ഞാൻ ഇടത്തോട്ടോ വലത്തോട്ടോ തിരിയാതെ പ്രധാനവീഥിയിലൂടെത്തന്നെ പൊയ്ക്കൊള്ളാം.+
-