-
ആവർത്തനം 2:30-35വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
30 പക്ഷേ ഹെശ്ബോനിലെ സീഹോൻ രാജാവ് നമ്മളെ അതുവഴി കടത്തിവിട്ടില്ല. സീഹോന്റെ മനസ്സും ഹൃദയവും കഠിനമാകാൻ നിങ്ങളുടെ ദൈവമായ യഹോവ അനുവദിച്ചു.+ സീഹോനെ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്‌തത്. ദൈവം സീഹോനെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചുതരുകയും ചെയ്‌തു.+
31 “അപ്പോൾ യഹോവ എന്നോടു പറഞ്ഞു: ‘ഇതാ, സീഹോനെയും അവന്റെ ദേശത്തെയും ഞാൻ നിന്റെ കൈയിൽ തന്നിരിക്കുന്നു. ചെന്ന് അവന്റെ ദേശം കൈവശമാക്കിത്തുടങ്ങുക.’+ 32 പിന്നീട്, സീഹോൻ അയാളുടെ സർവജനത്തോടും ഒപ്പം നമ്മളോടു യുദ്ധം ചെയ്യാൻ യാഹാസിൽ+ വന്നപ്പോൾ 33 നമ്മുടെ ദൈവമായ യഹോവ സീഹോനെ നമ്മുടെ കൈയിൽ ഏൽപ്പിച്ചു. അങ്ങനെ നമ്മൾ സീഹോനെയും ആൺമക്കളെയും അയാളുടെ സർവജനത്തെയും തോൽപ്പിച്ചു. 34 സീഹോന്റെ നഗരങ്ങളെല്ലാം പിടിച്ചടക്കി. പുരുഷന്മാരും സ്ത്രീകളും കുട്ടികളും സഹിതം ആ നഗരങ്ങളെല്ലാം നശിപ്പിച്ചുകളഞ്ഞു; ഒരാളെയും ബാക്കി വെച്ചില്ല.+ 35 പിടിച്ചടക്കിയ നഗരങ്ങളിൽനിന്ന് കിട്ടിയ കൊള്ളവസ്തുക്കളോടൊപ്പം നമ്മൾ മൃഗങ്ങളെ മാത്രമേ കൊണ്ടുപോന്നുള്ളൂ.
-
-
ന്യായാധിപന്മാർ 11:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 “‘പിന്നെ ഇസ്രായേൽ അമോര്യരുടെ രാജാവായ സീഹോന്റെ അടുത്തേക്ക്, ഹെശ്ബോനിലെ രാജാവിന്റെ അടുത്തേക്ക്, ദൂതന്മാരെ അയച്ച് ഇങ്ങനെ പറഞ്ഞു: “ദയവായി അങ്ങയുടെ ദേശത്തുകൂടി ഞങ്ങളുടെ സ്വന്തം ദേശത്തേക്കു പോകാൻ ഞങ്ങളെ അനുവദിക്കണം.”+ 20 എന്നാൽ തന്റെ പ്രദേശത്തുകൂടി കടന്നുപോകാൻ സീഹോൻ ഇസ്രായേലിനെ അനുവദിച്ചില്ല; സീഹോന് അവരെ വിശ്വാസമില്ലായിരുന്നു. സീഹോൻ ജനത്തെ വിളിച്ചുകൂട്ടി യാഹാസിൽ പാളയമടിച്ച് ഇസ്രായേലിനോടു യുദ്ധം ചെയ്‌തു.+
-