-
സംഖ്യ 16:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അങ്ങനെ പുരോഹിതനായ എലെയാസർ, തീയിൽ എരിഞ്ഞൊടുങ്ങിയവർ സുഗന്ധക്കൂട്ട് അർപ്പിച്ച ചെമ്പുകൊണ്ടുള്ള കനൽപ്പാത്രങ്ങൾ എടുത്ത് യാഗപീഠം പൊതിയാൻവേണ്ടി അടിച്ചുപരത്തി. 40 യഹോവ മോശയിലൂടെ എലെയാസരിനോടു പറഞ്ഞതുപോലെ എലെയാസർ ചെയ്തു. അഹരോന്റെ സന്തതികളല്ലാത്ത, അർഹതയില്ലാത്ത,* ആരും യഹോവയുടെ മുമ്പാകെ സുഗന്ധക്കൂട്ട് കത്തിക്കാൻ വരരുത്+ എന്നും ആരും കോരഹിനെയും അയാളുടെ ആളുകളെയും പോലെയാകരുത് എന്നും ഇസ്രായേല്യരെ ഓർമിപ്പിക്കാനായിരുന്നു അത്.+
-
-
2 ദിനവൃത്താന്തം 26:18വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 ഉസ്സീയയെ തടഞ്ഞുകൊണ്ട് അവർ പറഞ്ഞു: “ഉസ്സീയ രാജാവേ, അങ്ങ് യഹോവയ്ക്കു സുഗന്ധക്കൂട്ട് അർപ്പിക്കരുത്,+ അതു ശരിയല്ല. പുരോഹിതന്മാർ മാത്രമേ അതു ചെയ്യാവൂ. കാരണം അവരാണ് അഹരോന്റെ വംശജർ;+ അവരെയാണ് അതിനായി വിശുദ്ധീകരിച്ചിരിക്കുന്നത്. വിശുദ്ധമന്ദിരത്തിൽനിന്ന് പുറത്ത് പോകൂ! അങ്ങ് ഇക്കാര്യത്തിൽ അവിശ്വസ്തത കാണിച്ചിരിക്കുന്നതുകൊണ്ട് യഹോവയിൽനിന്ന് അങ്ങയ്ക്കു മഹത്ത്വം ലഭിക്കില്ല.”
-