-
യോശുവ 23:12, 13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “പക്ഷേ, നിങ്ങൾ പിന്തിരിഞ്ഞ് നിങ്ങളുടെ ഇടയിൽ ബാക്കിയുള്ള ഈ ജനതകളിൽപ്പെട്ടവരോടു പറ്റിച്ചേരുകയും+ അവരുമായി വിവാഹബന്ധത്തിലേർപ്പെടുകയും*+ നിങ്ങൾ അവരുമായോ അവർ നിങ്ങളുമായോ ഇടപഴകുകയും ചെയ്താൽ 13 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുന്നിൽനിന്ന് ഈ ജനതകളെ മേലാൽ ഓടിച്ചുകളയില്ല+ എന്നു നിങ്ങൾ നിശ്ചയമായും അറിഞ്ഞുകൊള്ളുക. നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ല ദേശത്തുനിന്ന് നിങ്ങൾ നശിച്ചുപോകുന്നതുവരെ അവർ ഒരു കെണിയും കുടുക്കും നിങ്ങളുടെ മുതുകിന് ഒരു ചാട്ടയും നിങ്ങളുടെ കണ്ണുകളിൽ മുള്ളുകളും ആയിത്തീരും.+
-
-
1 രാജാക്കന്മാർ 11:1, 2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നാൽ ഫറവോന്റെ മകൾക്കു+ പുറമേ ശലോമോൻ മോവാബ്യർ,+ അമ്മോന്യർ,+ ഏദോമ്യർ, സീദോന്യർ,+ ഹിത്യർ+ എന്നിവരിൽപ്പെട്ട മറ്റ് അനേകം വിദേശസ്ത്രീകളെ+ സ്നേഹിച്ചു. 2 “നിങ്ങൾ അവർക്കിടയിലേക്കു പോകരുത്,* അവർ നിങ്ങൾക്കിടയിലേക്കു വരുകയുമരുത്. കാരണം അവരുടെ ദൈവങ്ങളെ സേവിക്കാനായി അവർ നിങ്ങളുടെ ഹൃദയം വശീകരിച്ചുകളയും”+ എന്ന് യഹോവ ഇസ്രായേല്യരോടു പറഞ്ഞ ജനതകളിൽപ്പെട്ടവരായിരുന്നു അവരെല്ലാം. എന്നാൽ ശലോമോൻ അവരോടു പറ്റിച്ചേരുകയും അവരെ സ്നേഹിക്കുകയും ചെയ്തു.
-
-
എസ്ര 9:2വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
2 അവർ ജനതകളുടെ പെൺമക്കളെ വിവാഹം കഴിച്ചു; അവരുടെ മക്കളെക്കൊണ്ടും ജനതകളുടെ പെൺമക്കളെ വിവാഹം കഴിപ്പിച്ചു.+ അങ്ങനെ വിശുദ്ധസന്തതികളായ+ അവർ ദേശത്തെ ജനങ്ങളുമായി ഇടകലർന്നിരിക്കുന്നു.+ നമ്മുടെ പ്രഭുക്കന്മാരും ഉപഭരണാധികാരികളും ആണ് ഇങ്ങനെ അവിശ്വസ്തത കാണിക്കുന്നതിൽ മുൻപന്തിയിലുള്ളത്.”
-