25 “നിങ്ങളുടെ ഇടയിൽ താമസിക്കുന്ന, എന്റെ ജനത്തിൽപ്പെട്ട ഒരു ദരിദ്രനു നീ പണം വായ്‌പ കൊടുത്താൽ പണമിടപാടുകാരനെപ്പോലെ* നീ അവനിൽനിന്ന് പലിശ ഈടാക്കരുത്.+
36 അവനിൽനിന്ന് പലിശ വാങ്ങുകയോ അവനെക്കൊണ്ട് ലാഭം ഉണ്ടാക്കുകയോ* അരുത്.+ നീ നിന്റെ ദൈവത്തെ ഭയപ്പെടണം.+ അങ്ങനെ നിന്റെ സഹോദരൻ നിങ്ങളുടെ ഇടയിൽ ജീവനോടിരിക്കാൻ ഇടയാകും. 37 നീ അവനു പലിശയ്ക്കു പണം കൊടുക്കരുത്.+ ലാഭം വാങ്ങി ആഹാരം കൊടുക്കുകയുമരുത്.
10 മാത്രമല്ല, അവർക്കു പണവും ധാന്യങ്ങളും കടം കൊടുക്കാൻ ഞാനും എന്റെ സഹോദരങ്ങളും പരിചാരകന്മാരും ഉണ്ട്. അതുകൊണ്ട്, പലിശയ്ക്കു കടം കൊടുക്കുന്നതു നമുക്കു ദയവായി അവസാനിപ്പിക്കാം.+