7 “നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തെ നഗരങ്ങളിലൊന്നിൽ നിന്റെ ഒരു സഹോദരൻ ദരിദ്രനായിത്തീരുന്നെങ്കിൽ നീ നിന്റെ ഹൃദയം കഠിനമാക്കുകയോ ദരിദ്രനായ നിന്റെ സഹോദരനെ കൈ തുറന്ന് സഹായിക്കാതിരിക്കുകയോ അരുത്.+
10 നിങ്ങൾ* മനസ്സില്ലാമനസ്സോടെയല്ല, ഉദാരമായി സഹോദരനു കൊടുക്കണം.+ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ എല്ലാ പ്രവൃത്തികളെയും പ്രയത്നങ്ങളെയും അനുഗ്രഹിക്കും.+
38 കൊടുക്കുന്നത് ഒരു ശീലമാക്കുക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.+ അമർത്തി, കുലുക്കിക്കൊള്ളിച്ച്, നിറഞ്ഞുകവിയുന്നത്ര അളവിൽ നിങ്ങളുടെ മടിയിലേക്ക്* ഇട്ടുതരും. നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.”